'ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍; എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ'; ഭര്‍ത്താവ് അരുണിന്റെ ജന്മദിനത്തില്‍ ആശംസകളുമായി നടി ദിവ്യ ഉണ്ണി; ഭര്‍ത്താവിനൊപ്പമുള്ള ദിവ്യയുടെ പുതിയ ചിത്രം വൈറല്‍

'ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍; എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ'; ഭര്‍ത്താവ് അരുണിന്റെ ജന്മദിനത്തില്‍ ആശംസകളുമായി നടി ദിവ്യ ഉണ്ണി; ഭര്‍ത്താവിനൊപ്പമുള്ള ദിവ്യയുടെ പുതിയ ചിത്രം വൈറല്‍
ഭര്‍ത്താവ് അരുണിന്റെ ജന്മദിനത്തില്‍ ആശംസകളുമായി നടി ദിവ്യ ഉണ്ണി. മുംബൈ മലയാളിയും ദിവ്യയുടെ ഭര്‍ത്താവുമായ അരുണ്‍ കുമാര്‍ മണികണ്ഠന്റെ ജന്മദിനമാണിന്ന്. അരുണിനൊപ്പമുള്ള ഒരു ചിത്രവും ദിവ്യ പങ്കുവച്ചിട്ടുണ്ട്. എന്റെ നല്ലപാതിയ്ക്ക്, പങ്കാളിയ്ക്ക്, നല്ല സുഹൃത്തിന്, ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍, എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ, എന്നാണ് ദിവ്യ കുറിക്കുന്നത്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്, ഈ ദമ്പതികള്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ ഐശ്വര്യ എന്നൊരു മകള്‍ പിറന്നിരുന്നു. ആദ്യ വിവാഹത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.

Other News in this category



4malayalees Recommends