'എത്രയോ കാലം ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിവെച്ച് കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്; ഇപ്പോള്‍ രണ്ടു മാസമായി അദ്ദേഹം എനിയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു'; മോഹന്‍ലാലിനൊപ്പമുള്ള ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സുചിത്ര

'എത്രയോ കാലം ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിവെച്ച് കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്; ഇപ്പോള്‍ രണ്ടു മാസമായി അദ്ദേഹം എനിയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു'; മോഹന്‍ലാലിനൊപ്പമുള്ള ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സുചിത്ര

എത്രയോ കാലം ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വെച്ച് കാത്തിരുന്ന് താന്‍ ഉറങ്ങിപ്പോയിട്ടുണ്ട് എന്നും ഇപ്പോള്‍ രണ്ടു മാസമായി അദ്ദേഹം എനിയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു എന്നും മോഹന്‍ലാലിനെക്കുറിച്ചു സുചിത്ര. വീടിനുള്ളിലെ മോഹന്‍ലാല്‍ അന്നും ഇന്നും ഒന്ന് തന്നെ ആണെന്നും തെല്ലും മാറിയിട്ടില്ലെന്നും സുചിത്ര ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.


അന്നും ഇന്നും ലാലേട്ടന്റെ വലിയ ഫാന്‍ ആണ് ഞാന്‍. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ എനിയ്ക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ പോലുമായില്ല. ഈ വലിയ മനുഷ്യന്റെ ജീവിതത്തിലേക്ക് ഞാന്‍ എത്തി എന്നത് അവിശ്വസനീയമായിരുന്നു.

എത്രയോ കാലം ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിവെച്ച് കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്കുമൂലം പറഞ്ഞ സമയത്ത് വരാനാകില്ല. ഇപ്പോള്‍ രണ്ടു മാസമായി അദ്ദേഹം എനിയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു. പല ദിവസങ്ങളിലും യു ട്യൂബില്‍ നോക്കി പാചകം പഠിക്കുന്നതും കാണാം.

ലാലേട്ടന് സ്വന്തമായ പാചകരീതികളും രുചികളുമുണ്ട്. എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്‌സാപ്പില്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവ് ഉണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. കുട്ടികള്‍ക്കും ഇത്രയും സമയം അച്ഛനെ അടുത്ത് കിട്ടിയതിന്റെ സന്തോഷമുണ്ട്.മോഹന്‍ലാലും സുചിത്രയും പ്രണവും ഇപ്പോള്‍ ചെന്നൈയിലെ വീട്ടിലാണ്.

Other News in this category



4malayalees Recommends