'ചില്ലിംഗ് വിത്ത് ഹിസ് അപ്പാപ്പന്‍ ആന്‍ഡ് അപ്പന്‍'; അപ്പാപ്പനും അപ്പനുമൊപ്പം വീടിന്റെ ബാല്‍ക്കണിയിലിരുന്ന് പുറം കാഴ്ച്ചകള്‍ ആസ്വദിക്കുന്ന ഇസയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍

'ചില്ലിംഗ് വിത്ത് ഹിസ് അപ്പാപ്പന്‍ ആന്‍ഡ് അപ്പന്‍'; അപ്പാപ്പനും അപ്പനുമൊപ്പം വീടിന്റെ ബാല്‍ക്കണിയിലിരുന്ന് പുറം കാഴ്ച്ചകള്‍ ആസ്വദിക്കുന്ന ഇസയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍

ഭാര്യ പ്രിയയുടെ അച്ഛന്‍ സാമുവല്‍ കുട്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഇന്‍സ്റ്റാ?ഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അപ്പാപ്പനും അപ്പനുമൊപ്പം വീടിന്റെ ബാല്‍ക്കണിയിലിരുന്ന് പുറം കാഴ്ച്ചകള്‍ ആസ്വദിക്കുന്ന ഇസയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ പോസ്റ്റ്. ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ പിതാവ് സാമുവല്‍ കുട്ടിയുടെ 75-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. 'ചില്ലിംഗ് വിത്ത് ഹിസ് അപ്പാപ്പന്‍ ആന്‍ഡ് അപ്പന്‍' എന്ന കുറിപ്പോടെയാണ് താരം കുഞ്ഞ് ഇസയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.


'രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അപ്പാപ്പന്‍ 75-ാം പിറന്നാള്‍ ആഘോഷിച്ചു.അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുത്തതില്‍ ദൈവം കാരുണ്യവാനാണ്. മിസ്റ്റര്‍ സാമുവല്‍കുട്ടി, എന്റെ സ്വന്തം സാംകു, നിങ്ങളുടെ പ്രിയപ്പെട്ട മകളെ എനിക്ക് രാജ്ഞിയായി തന്നതിന് നന്ദി. നിങ്ങളുടെ കണ്ണിലെ തിളക്കം നിങ്ങളുടെ മകളും കൊച്ചുമകനുമാണ്'ചാക്കോച്ചന്‍ കുറിച്ചു. 75-ാം ജന്മദിനം ആഘോഷിക്കുന്ന സാംകുവിന് സന്തോഷവും ആരോഗ്യവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.- ചാക്കോച്ചന്‍ കുറിച്ചു

Other News in this category4malayalees Recommends