'അദ്ദേഹത്തിന് ചില ദിവ്യ ശക്തികള്‍ ഉണ്ട്';പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാനൊരുങ്ങി ബിജെപി എംഎല്‍എ; പൂജാ മുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രം സൂക്ഷിച്ചിട്ടുണ്ടെന്നും എംഎല്‍എ

'അദ്ദേഹത്തിന് ചില ദിവ്യ ശക്തികള്‍ ഉണ്ട്';പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാനൊരുങ്ങി ബിജെപി എംഎല്‍എ;  പൂജാ മുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രം സൂക്ഷിച്ചിട്ടുണ്ടെന്നും എംഎല്‍എ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാനൊരുങ്ങി ബിജെപി എംഎല്‍എ. അടുത്തിടെ 'ശ്രീ മോദിജി കി ആരതി' എന്ന പ്രാര്‍ഥന തുടങ്ങിയ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയാണ് ലോക്ഡൗണ്‍ അവസാനിച്ച ശേഷം 'മോദി ക്ഷേത്രം' നിര്‍മിക്കുമെന്ന് വ്യക്തമാക്കിയത്. ഉത്തരാഖണ്ഡിലെ മുസ്സൂരി നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം.

നമ്മുടെ രാജ്യത്തിന്റെ നേതാവ് മാത്രമല്ല, ഒരു ലോകനേതാവും കൂടിയായ പ്രധാനമന്ത്രി മോദിയോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പോലും അദ്ദേഹത്തെ ഭയപ്പെടുന്നു. അദ്ദേഹം ദിവസത്തില്‍ 18 മണിക്കൂര്‍ ജോലിചെയ്യുന്നു. അത് അദ്ദേഹം ചില ദിവ്യശക്തികളാല്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. പൂജാ മുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രം സൂക്ഷിച്ചിട്ടുണ്ടെന്നും എംഎല്‍എ അവകാശപ്പെട്ടു. 1999 മുതല്‍ മോദിയുടെ ചിത്രം ഓഫിസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Other News in this category4malayalees Recommends