കൊവിഡ് വ്യാപനം കൂടുന്നു; ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളിച്ച് ചൈന; തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി

കൊവിഡ് വ്യാപനം കൂടുന്നു; ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളിച്ച് ചൈന;  തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി

ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി വെബ്സൈറ്റില്‍ വ്യക്തമാക്കി.


ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.മടങ്ങാനാഗ്രഹിക്കുന്നവര്‍ മെയ് 27 ന് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി അറിയിച്ചിരിക്കുന്നത്.

കൊവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീരതാപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ പറ്റില്ല. മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനിലും കഴിയണം.

Other News in this category



4malayalees Recommends