അഞ്ചലില്‍ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; വീഡിയോ കാണാം

അഞ്ചലില്‍ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; വീഡിയോ കാണാം

അഞ്ചല്‍ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മെയ് ഏഴിനാണ് അഞ്ചല്‍ ഏറത്ത് സ്വന്തം വീട്ടില്‍ ഉത്ര പാമ്പുകടിയേറ്റ് മരണപ്പെടുന്നത്. സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞതോടെ ഭര്‍ത്താവ് അടക്കം 4 പേര്‍ പോലീസ് പിടിയിലായിരുന്നു. ഇതിനിടെയാണ് ഉത്രയും സൂരജും വിവാഹിതരാവുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. വീഡിയോ കാണാം.


അതേസമയം, ഉത്ര കൊലപാതക കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. സൂരജിന്റെ വീട്ടുകാരും വനിതാ കമ്മീഷന്‍ പ്രതിപട്ടികയിലുണ്ട്.

ഇന്ന് ഉത്രയുടെ വീട്ടില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. വൈകാരിക നിമിഷങ്ങളാണ് വീട്ടില്‍ ഉണ്ടായത്. തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞ് നാട്ടുകാര്‍ കൂടുമെന്ന് ഭയന്ന് സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായാണ്. സൂരജിനെ കണ്ടയുടന്‍ ഉത്രയുടെ മാതാപിതാക്കള്‍ സൂരജിനോട് തട്ടിക്കയറി. പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച് ജാറ് ഉത്രയുടെ പഴയ കുടുംബ വീട്ടിന്റെ പിറകില്‍ നിന്നും കണ്ടത്തിയിട്ടുണ്ട്. ഫിംഗര്‍ പ്രിന്റ്, സയന്റ്റിഫ് വിദഗ്ധര്‍ സ്ഥലത്ത് നിന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ്.


Other News in this category4malayalees Recommends