യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം സമീപകാലത്തെ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് വന്‍ ആശ്വാസമേകുന്നു; ഇന്നലെ മരിച്ചത് വെറും 690 പേര്‍; ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന രോഗികളുടെ എണ്ണമിടിഞ്ഞ് 22,713ലെത്തി; മൊത്തം മരണങ്ങള്‍ 99,396

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം സമീപകാലത്തെ ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത് വന്‍ ആശ്വാസമേകുന്നു; ഇന്നലെ മരിച്ചത് വെറും 690 പേര്‍; ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന രോഗികളുടെ എണ്ണമിടിഞ്ഞ് 22,713ലെത്തി; മൊത്തം മരണങ്ങള്‍ 99,396
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വന്‍ കുറവുണ്ടായി മരണസംഖ്യ വെറും 690ല്‍ ഒതുങ്ങിയത് വന്‍ ആശ്വാസത്തിന് വക നല്‍കുന്നു.രോഗം തുടങ്ങി ഈ അടുത്ത മാസങ്ങളിലൊന്നും രാജ്യത്ത് ഇത്രയും കുറവ് പ്രതിദിന കൊറോണ മരണം രേഖപ്പെടുത്തിയിട്ടില്ല. ശനിയാഴ്ചത്തെ മരണമായ 1043ഉം വെള്ളിയാഴ്ചത്തെ മരണമായ 1,231ഉം വ്യാഴാഴ്ചത്തെ മരണമായ 1491ഉം ബുധനാഴ്ചത്തെ മരണമായ 1,408ഉം ചൊവ്വാഴ്ചത്തെ കൊറോണ മരണമായ 1,552ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇന്നലെ ഇക്കാര്യത്തില്‍ കുത്തനെ ഇടിവുണ്ടായിരിക്കുന്നു. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണത്തില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണമായ 22,386 മായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവുണ്ടായിരിക്കുന്നു.

അതായത് ഇന്നലെ തിരിച്ചറിഞ്ഞിരിക്കുന്നത് പുതിയ 22,713 രോഗികളെയാണ്.തൊട്ട് തലേ ദിവസമായ ശനിയാഴ്ച 22,847 രോഗികളെയും വ്യാഴാഴ്ച 30,221 രോഗികളെയുമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നതിനാല്‍ ഇന്നലെ ഇക്കാര്യത്തിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. യുഎസിലെ മൊത്തം കൊറോണ മരണങ്ങള്‍ ഇന്നലെ 99,396 യാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,691,206 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 451,749 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 28,758 മരണങ്ങളും 364,249 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 10,747 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 152,096 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 88,970 പേര്‍ രോഗികളായപ്പോള്‍ 6,066 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 4,525 ഉം രോഗികളുടെ എണ്ണം 100,418 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 68,151 ഉം മരണം 4,822 ഉം ആണ്.മിച്ചിഗനില്‍ 5,060 പേര്‍ മരിക്കുകയും 53,009 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.

Other News in this category



4malayalees Recommends