ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്ന് രാജ്യത്തോട് സംസാരിക്കും; പ്രധാന വിഷയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് കടുത്ത ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും

ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്ന് രാജ്യത്തോട് സംസാരിക്കും; പ്രധാന വിഷയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് കടുത്ത ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും
കൊറോണയെ നേരിടാന്‍ കാനഡ സ്വീകരിക്കുന്ന ഭാവിയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്ന് രാഷ്ട്രത്തോട് ചെയ്യുന്ന പ്രഭാഷണത്തില്‍ വിശദീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ട്രൂഡ്യൂ രാജ്യത്തോട് സംസാരിക്കുന്നത്.സ്പ്രിംഗ് സെഷനില്‍ ഏതൊക്കെ നിയമനിര്‍മാണങ്ങള്‍ നടത്തണമെന്ന ചര്‍ച്ചകളും ഇതോട് അനുബന്ധിച്ച് നടക്കുന്നതായിരിക്കും.

തിങ്കളാഴ്ച ലോഞ്ച് ചെയ്തിരിക്കുന്ന കമേഴ്‌സ്യല്‍ റെന്റ് റിലീഫ് പ്രോഗ്രാമിനെക്കുറിച്ചും ട്രൂഡ്യൂ സംസാരിക്കുമെന്നാണ് കരുതുന്നത്. ഇത് പ്രകാരം കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ തങ്ങളുടെ ടെനന്റുകളുടെ വാടകയില്‍ 75 ശതമാനത്തോളം കുറവ് അനുവദിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അവരുടെ വാടകയില്‍ 50 ശതമാനം ഇളവ് മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന പ്രോഗ്രാമാണിത്. കൊറോണയെ നേരിട്ട് കൊണ്ട് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കേണ്ടുന്നതിനെ കുറിച്ച് എംപിമാരുമായി ട്രൂഡ്യൂ ചര്‍ച്ച നടത്തുന്നതായിരിക്കും.

ഇന്ന് ഉച്ചക്ക് ശേഷം ട്രൂഡ്യൂ തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള ക്വസ്റ്റിയന്‍ ടൈമും അനുവദിച്ചിട്ടുണ്ട്. നിലവില്‍ എല്ലാ പാര്‍ട്ടികളിലെയും എംപിമാര്‍ ഉള്‍പ്പെട്ട കമ്മിറ്റി കോവിഡ് 19 നെ നേരിടുന്നതിനെക്കുറിച്ച് വെര്‍ച്വല്‍ മീറ്റിംഗ് നടത്തുകയും ചെയ്യും. ഈ കമ്മിറ്റി ആഴ്ചയില്‍ നാല് ദിവസം ചേരണമെന്നാണ് ലിബറല്‍ പാര്‍ട്ടി നിര്‍ദേശിക്കുന്നത്.കാനഡയില്‍ നിലവിലും കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് കൊണ്ട് ഏവരും ജാഗ്രത പാലിക്കണമെന്ന് ഇന്ന് രാജ്യത്തോട് നടത്തുന്ന പ്രഭാഷണത്തില്‍ നിര്‍ദേശിക്കുന്നതായിരിക്കും.

Other News in this category



4malayalees Recommends