ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് മോറിസന്‍; ബിസിനസുകാരുടെയും സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെയും പ്രവര്‍ത്തനം നിര്‍ണായകം; കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും; നികുതിപരിഷ്‌കരണമേര്‍പ്പെടുത്തും

ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് മോറിസന്‍; ബിസിനസുകാരുടെയും സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെയും പ്രവര്‍ത്തനം നിര്‍ണായകം;  കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും; നികുതിപരിഷ്‌കരണമേര്‍പ്പെടുത്തും
കൊറോണ വൈറസ് പ്രതിസന്ധിക്ക് ശേഷം ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് നാളെ നടത്തുന്ന നിര്‍ണായ പ്രസംഗത്തില്‍ വച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉയര്‍ത്തിക്കാട്ടുമെന്ന് റിപ്പോര്‍ട്ട്.ബിസിനസുകാരുടെയും സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെയും അക്ഷീണ പരിശ്രമമായിരിക്കും ഐസിയുവിലായിരിക്കുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിന് നിര്‍ണായകമായി വര്‍ത്തിക്കുകയെന്നും മോറിസന്‍ ഏവരെയും ഓര്‍മിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടിഎഎഫ്ഇ സിസ്റ്റവും വ്യാപാര ബന്ധവുമായിരിക്കും കൂട്ടു കക്ഷി ഗവണ്‍മെന്റ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനുള്ള പ്രധാന നയങ്ങളായി ഉപയോഗിക്കുകയെന്നും നാളത്തെ പ്രസംഗത്തില്‍ മോറിസന്‍ വ്യക്തമാക്കുന്നതായിരിക്കും.ഇങ്ങനെയൊക്കെയാണെങ്കിലും ഈ പദ്ധതികള്‍ പ്രായോഗികമായി സമ്പദ് വ്യവസ്ഥ പൂര്‍വസ്ഥിതി പ്രാപിക്കുന്നതിന് വര്‍ഷങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പേകും. പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും നികുതി പരിഷ്‌കരണം ഏര്‍പ്പെടുത്തുമെന്നും മോറിസന്‍ തന്റെ നാഷണല്‍ പ്രസ്‌ക്ലബ് അഭിസംബോധനയിലൂടെ വ്യക്തമാക്കുന്നതാണ്.

സ്‌കില്‍ സെക്ടറില്‍ പരിഷ്‌കരണമേര്‍പ്പെടുത്തുന്നതിനും ടിഎഎഫ്ഇ സിസ്റ്റത്തില്‍ കാര്യമായ അഴിച്ച് പണികള്‍ നടത്തുന്നതിനും മോറിസന്‍ നാഷണല്‍ കാബിനറ്റിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായിരിക്കും. ട്രെയിനിംഗ് ചെലവുകള്‍ക്ക് ഏകീകൃതവും കാര്യക്ഷമവുമായ ചെലവുകള്‍ സ്ഥാപിക്കുകയും സര്‍വീസ് ഇന്റസ്ട്രിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഗവണ്‍മെന്റ് ചെലവിടല്‍ യാഥാര്‍ത്ഥ്യമാക്കിയുമായിരിക്കും ടിഎഎഫ്ഇ സിസ്റ്റത്തെ അഴിച്ച് പണിയുകയെന്നും മോറിസന്‍ വ്യക്തമാക്കുന്നതായിരിക്കും.

Other News in this category



4malayalees Recommends