നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 11,000 പേര്‍ക്ക് കോവിഡ് 19 ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചു;ടെറിട്ടെറിയിലേക്ക് എത്തിയ ഇവരെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നൊഴിവാക്കി; കാരണം ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കില്‍ സാമ്പത്തിക ശേഷിയില്ലായ്മയോ

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 11,000 പേര്‍ക്ക് കോവിഡ് 19 ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചു;ടെറിട്ടെറിയിലേക്ക് എത്തിയ ഇവരെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നൊഴിവാക്കി; കാരണം ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കില്‍ സാമ്പത്തിക ശേഷിയില്ലായ്മയോ
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 11,000 പേര്‍ക്ക് കോവിഡ് 19 ക്വാറന്റൈന്‍ ഇളവുകള്‍ അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയിലെത്തിയ 8000 പേര്‍ക്കാണ് നാളിതുവരെ ക്വാറന്റൈന്‍ ഇളവുകളേകിയിരിക്കുന്നതെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ഹെല്‍ത്ത് മിനിസ്റ്ററായ നടാഷ ഫൈല്‍സ് പറയുന്നത്. അതായത് ഇവര്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയിലെത്തിയ ശേഷം നിര്‍ബന്ധിതമായി ഹോട്ടല്‍ ക്വാറന്റൈനിലേക്ക് അയച്ചിട്ടില്ലെന്ന് ചുരുക്കം.

എന്നാല്‍ ഇത്തരത്തില്‍ കോവിഡ് ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇതിലുമേറെയാണെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി കോവിഡ് 19 ടീം വ്യക്തമാക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി നോര്‍ത്തേണ്‍ ടെറിട്ടെറിയുടെ അതിര്‍ത്തികള്‍ അടച്ചതിന് ശേഷം ഇതുവരെയായി 18,000 പേര്‍ അതിര്‍ത്തികള്‍ കടന്ന് നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് എത്തിയെന്നാണ് ഈ ടീം വ്യക്തമാക്കുന്നത്.

ഇവരില്‍ 11,000ത്തില്‍ അധികംപേര്‍ക്ക് ക്വാറന്റൈനില്‍ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഇളവുകള്‍ അനുവദിച്ചുവെന്നും ഇവിടുത്തെ കോവിഡ് 19 ടീമിന്റെ വക്താവ് വെളിപ്പെടുത്തുന്നു.ക്വാറന്റൈനില്‍ പോയാല്‍ ആരോഗ്യം വഷളാകുന്ന വള്‍നറബിളായവര്‍ അല്ലെങ്കില്‍ ഹോട്ടലില്‍ ക്വാറന്റൈനില്‍ പോകാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ എന്നിവര്‍ക്കാണ് ഇതില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഇളവേകിയിരിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends