കാന്‍ബറയില്‍ കഴിഞ്ഞ സമ്മറിലുണ്ടായ ബുഷ്ഫയര്‍ ഹോസ്പിറ്റലുകളെ ദോഷകരമായി ബാധിച്ചു; ഐസിയു വാര്‍ഡുകളില്‍ പുക നിറഞ്ഞു; സര്‍ജിക്കല്‍ ശേഖരം ഉപയോഗരഹിതമായി; ഹോസ്പിറ്റല്‍ മെഷീനുകള്‍ കേടായി; പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായവരേറെ

കാന്‍ബറയില്‍ കഴിഞ്ഞ സമ്മറിലുണ്ടായ ബുഷ്ഫയര്‍ ഹോസ്പിറ്റലുകളെ ദോഷകരമായി ബാധിച്ചു; ഐസിയു വാര്‍ഡുകളില്‍ പുക നിറഞ്ഞു; സര്‍ജിക്കല്‍ ശേഖരം ഉപയോഗരഹിതമായി;  ഹോസ്പിറ്റല്‍ മെഷീനുകള്‍ കേടായി;  പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായവരേറെ
കഴിഞ്ഞ സമ്മറിലുണ്ടായ ബുഷ്ഫയര്‍ കാന്‍ബറയിലെ ഏതാണ്ട് എല്ലാ ഹോസ്പിറ്റലുകളെയും ദോഷകരമായി വര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇവിടുത്തെ ഹോസ്പിറ്റലുകളിലെ ഐസിയു വാര്‍ഡുകളില്‍ പുക നിറഞ്ഞിരുന്നുവെന്നും സര്‍ജിക്കല്‍ ശേഖരം ഉപയോഗയോഗ്യമല്ലാത്ത വിധം മലിനീകരിക്കപ്പെട്ടുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.ഒരു ഇന്റേണല്‍ ഡോക്യുമന്റാണ് ഞെട്ടിപ്പിക്കുന്ന ഈ അവസ്ഥ പുറത്ത് വിട്ടിരിക്കുന്നത്.

ബുഷ് ഫയര്‍ സീസണ്‍ കഴിഞ്ഞ് ആറ് മാസങ്ങള്‍ക്കിപ്പുറവും കാന്‍ബറ ഹെല്‍ത്ത് സര്‍വീസസ് ഇത് സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ നിന്നും കരകയറുന്നതിനായി കടുത്ത വെല്ലുവിളികളാണ് നിലവില്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഹോസ്പിറ്റലുകളിലെ നിര്‍ണായക മെഷീനുകള്‍ ബുഷ്ഫയര്‍ പുകയാല്‍ കേടായെന്നും സ്റ്റെറിലൈസ്ഡ് ഉപകരണങ്ങള്‍ മലിനീകരിക്കപ്പെട്ടുവെന്നും ആശുപത്രി ജീവനക്കാര്‍ കടുത്ത പുക ശ്വസിച്ചതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ പ്രകാരമാണ് ഈ സത്യങ്ങള്‍ അടങ്ങിയ ഡോക്യുമെന്റുകള്‍ പുറത്ത് വന്നിരിക്കുന്നത്. ബുഷ് ഫയര്‍ കാരണം ഹോസ്പിറ്റലുകളിലെ വായുവിന്റെ ഗുണനിലവാരം താറുമാറായെന്നും അതായത് നവജാതശിശുക്കള്‍ക്കുള്ള ഐസിയു വാര്‍ഡുകളിലെ വരെ വായു മലിനീകരിക്കപ്പെട്ടുവെന്നനും സ്ലീപ് ഡിസ് ഓര്‍ഡര്‍, റെസ്പിറേറ്ററി വാര്‍ഡുകളിലെ അവസ്ഥ അപകടകരമായിത്തീര്‍ന്നവെന്നും ഈ രേഖകള്‍ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends