സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ നീക്കം; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെയും രോഗ മുക്തിയുടെയും അടിസ്ഥാനത്തില്‍

സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ തീരുമാനം. നിലവിലുള്ള മുഴുസമയ കര്‍ഫ്യു അവസാനിക്കുന്നത് വ്യാഴാഴ്ചയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെയും രോഗ മുക്തിയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീ പറഞ്ഞു.

നിലവിലെ മുഴുസമയ കര്‍ഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതല്‍ പുതിയ ആരോഗ്യ നയമാണ് രാജ്യം സ്വീകരിക്കുക. ഓരോ പ്രദേശങ്ങളെയും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുക.ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആശുപത്രികളുടേയും ആരോഗ്യ സംവിധാനത്തിന്റെയും ശേഷി, നേരത്ത രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാപിപ്പിക്കല്‍ എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള നടപടികളെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Other News in this category

4malayalees Recommends