യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം വീണ്ടും കുത്തനെ ഇടിഞ്ഞ് 409ല്‍ എത്തി; മൊത്തം മരണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു; ഇന്നലെ സ്ഥിരീകരിച്ച പുതിയ രോഗികള്‍ 15,020; മൊത്തം രോഗികള്‍ 1,706,226; രോഗമുക്തി നേടിയവര്‍ 464,670

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം വീണ്ടും കുത്തനെ ഇടിഞ്ഞ് 409ല്‍ എത്തി; മൊത്തം മരണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു; ഇന്നലെ സ്ഥിരീകരിച്ച പുതിയ രോഗികള്‍ 15,020; മൊത്തം രോഗികള്‍ 1,706,226; രോഗമുക്തി നേടിയവര്‍ 464,670

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വന്‍ കുറവുണ്ടായി മരണസംഖ്യ വെറും 409 ഒതുങ്ങിയത് വന്‍ ആശ്വാസത്തിന് വക നല്‍കുന്നു.തൊട്ട് തലേദിവസമായ ഞായറാഴ്ച രാജ്യത്തെ പ്രതിദിന കൊറോണ മരണസംഖ്യ 690ല്‍ എത്തിയിരുന്നു.രോഗം തുടങ്ങി ഈ അടുത്ത മാസങ്ങളിലൊന്നും രാജ്യത്ത് ഇത്രയും കുറവ് പ്രതിദിന കൊറോണ മരണം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ അതില്‍ നിന്നും വീണ്ടും കുറവുണ്ടായതോടെ കൊറോണയുടെ പിടിയില്‍ നിന്നും യുഎസ് മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.


ശനിയാഴ്ചത്തെ മരണമായ 1043ഉം വെള്ളിയാഴ്ചത്തെ മരണമായ 1,231ഉം വ്യാഴാഴ്ചത്തെ മരണമായ 1491ഉം ബുധനാഴ്ചത്തെ മരണമായ 1,408ഉം ചൊവ്വാഴ്ചത്തെ കൊറോണ മരണമായ 1,552ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും ഇന്നലെ ഇക്കാര്യത്തില്‍ കുത്തനെ ഇടിവുണ്ടായിരിക്കുന്നു. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 15,020 ആണ്. ഞായറാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 22,713 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിലും കുറവുണ്ടായിരിക്കുന്നു.

ശനിയാഴ്ച 22,847 രോഗികളെയും വ്യാഴാഴ്ച 30,221 രോഗികളെയുമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നതിനാല്‍ ഇന്നലെ ഇക്കാര്യത്തിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. യുഎസിലെ മൊത്തം കൊറോണ മരണങ്ങള്‍ ഇന്നലെ 99,805 യാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,706,226 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 464,670 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 28,758 മരണങ്ങളും 364,249 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 10,747 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 152,096 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 88,970 പേര്‍ രോഗികളായപ്പോള്‍ 6,066 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 4,525 ഉം രോഗികളുടെ എണ്ണം 100,418 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 68,151 ഉം മരണം 4,822 ഉം ആണ്.മിച്ചിഗനില്‍ 5,060 പേര്‍ മരിക്കുകയും 53,009 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.


Other News in this category



4malayalees Recommends