കുവൈത്ത് മലയാളികളുടെ ശ്രദ്ധയ്ക്ക്: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസത്തില്‍ എംബസി മാറ്റം വരുത്തി

കുവൈത്ത് മലയാളികളുടെ ശ്രദ്ധയ്ക്ക്: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസത്തില്‍ എംബസി മാറ്റം വരുത്തി

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസത്തില്‍ എംബസി മാറ്റം വരുത്തി. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇനി പുതിയ ഇമെയില്‍ ഐഡിയിലാണ് ബന്ധപ്പെടേണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.


repatriation.kuwait@gmail.com എന്നതാണ് പുതിയ വിലാസം. ഇമെയില്‍ അയക്കുമ്പോള്‍ എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍, പോകേണ്ട എയര്‍പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ വ്യക്തമാക്കണമെും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തില്‍ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ന് 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,967 ആയി. കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

Other News in this category



4malayalees Recommends