കാനഡയിലേക്ക് കൊറോണ പശ്ചാത്തലത്തില്‍ കടുത്ത യാത്രാ വിലക്കുണ്ടെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ ഇവിടേക്കെത്തി; മാര്‍ച്ച് 23ന് ശേഷം യുഎസില്‍ നിന്നും 76,072 ഉം മറ്റ് രാജ്യങ്ങളില്‍ നിന്നും 1,93,438ഉം വിമാനയാത്രക്കാരെത്തി

കാനഡയിലേക്ക് കൊറോണ പശ്ചാത്തലത്തില്‍ കടുത്ത യാത്രാ വിലക്കുണ്ടെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ ഇവിടേക്കെത്തി; മാര്‍ച്ച് 23ന് ശേഷം  യുഎസില്‍ നിന്നും 76,072 ഉം മറ്റ് രാജ്യങ്ങളില്‍ നിന്നും 1,93,438ഉം വിമാനയാത്രക്കാരെത്തി
കോവിഡ് 19 യാത്രാ നിയന്ത്രണങ്ങളുണ്ടെങ്കിലും ഇപ്പോഴും ആയിരക്കണക്കിന് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കനേഡിയന്‍ എയര്‍പോര്‍ട്ടുകളിലേക്ക് വന്നിറങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 23 മുതല്‍ 1,93,000 അന്താരാഷ്ട്ര വിമാനയാത്രക്കാരണ് കാനഡയിലേക്കെത്തിയിരിക്കുന്നത്. ഇത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ എപിഡെമിയോളജിസ്റ്റായ കോളിന്‍ ഫര്‍നെസ് പറയുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ ഫാക്കല്‍റ്റി ഓഫ് ഇന്‍ഫര്‍മേഷനിലെ അസിസ്റ്റന്റ് പ്രഫസറായ ഫര്‍നെസിന്റെ മുന്നറിയിപ്പിനെ ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്. ഇതിനാല്‍ രോഗം അടങ്ങുന്നത് വരെ കാനഡ അതിന്റെ അതിര്‍ത്തികള്‍ അടച്ചിടുക തന്നെ വേണമെന്നാണ് അദ്ദേഹം കടുത്ത നിര്‍ദേശമേകുന്നത്. വിദേശത്ത് നിന്നും ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാനായേക്കില്ലെങ്കിലും അവരുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ഇത്തരത്തില്‍ അതിര്‍ത്തികള്‍ അടക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

കഴിഞ്ഞ വര്‍ഷം മേയ് 11നും 17നും ഇടയില്‍ യുഎസില്‍ നിന്നും 3,56,673 വിമാനയാത്രക്കാരാണ് കാനഡയിലേക്ക് വന്നതെന്നാണ് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി പറയുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതേ സമയത്ത് ഇക്കാര്യത്തില്‍ 99 ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് ഏജന്‍സി വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈആഴ്ച 3691 പേര്‍ കാനഡയിലേക്ക് പ്രവേശിച്ചുവെന്നാണ് പുതിയ കണക്കുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ സമയം മറ്റ് രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് വന്നവരുടെ എണ്ണം 3,74,775 ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ഇതേ സമയത്ത് അക്കാര്യ ത്തില്‍ 97 ശതമാനം ഇടിവുണ്ടായെന്നും ഏജന്‍സി വെളിപ്പെടുത്തുന്നു.

അതായത് വിവിധ രാജ്യങ്ങളില്‍ നിന്നും അതേ ആഴ്ച 10,845 പേരാണ് കാനഡയിലേക്കെത്തിയത്. ഇവര്‍ മോണ്‍ട്‌റിയല്‍, ടൊരന്റോ, കാല്‍ഗറി, വാന്‍കൂവര്‍ എന്നീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലാണിറങ്ങിയിരുന്നത്. ഈ വര്‍ഷം മാര്‍ച്ച് 23ന് ശേഷം യുഎസില്‍ നിന്നും 76,072 യാത്രക്കാരും വിവിധ രാജ്യങ്ങളില്‍ നിന്നും 1,93,438 യാത്രക്കാരും കാനഡയിലേക്ക് വന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.എന്നാല്‍ ഇത്തരത്തില്‍ വിദേശത്ത് നിന്നുമെത്തിയവരുമായി ബന്ധപ്പെട്ട് കാനഡയില്‍ കോവിഡ് 19 കേസുകള്‍ കൂടിയിട്ടില്ലെന്ന ശ്രദ്ധേയമായ കാര്യവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends