ക്യൂന്‍സ്ലാന്‍ഡിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം ലോക്ക്ഡൗണില്‍ വഴിമുട്ടി; 3500ഓളം സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് എപ്പോള്‍ തൊഴില്‍ പുനരാരംഭിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം; ലോക്ക്ഡൗണ്‍ ഇളവിലും ഈ മേഖലയെക്കുറിച്ച് ഒന്നും പറയാതെ ഗവണ്‍മെന്റ്

ക്യൂന്‍സ്ലാന്‍ഡിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം ലോക്ക്ഡൗണില്‍ വഴിമുട്ടി; 3500ഓളം സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് എപ്പോള്‍ തൊഴില്‍ പുനരാരംഭിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം; ലോക്ക്ഡൗണ്‍ ഇളവിലും ഈ മേഖലയെക്കുറിച്ച് ഒന്നും പറയാതെ ഗവണ്‍മെന്റ്
ഓസ്‌ട്രേലിയയില്‍ നിലവില്‍ കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായുളള നിയന്ത്രണങ്ങളും തങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി ക്യൂന്‍സ്ലാന്‍ഡിലെ ലൈംഗിക തൊഴിലാളികള്‍ രംഗത്തെത്തി.ഇവിടുത്തെ ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികളുടെ ജീവിതമാണ് ഇതേ തുടര്‍ന്ന് വഴിമുട്ടിയിരിക്കുന്നത്.

ലോക്ക്ഡൗണില്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഇളവുകള്‍ അനുവദിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് എപ്പോഴാണ് തങ്ങളുടെ തൊഴിലിലേക്ക് തിരിച്ചെത്താന്‍ സാധിക്കുകയെന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ലെന്നത് ഇവരെ തീര്‍ത്തും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മാര്‍ച്ച് 25ന് ലോക്ക്ഡൗണിന്റെ ഭാഗമായാണ് വേശ്യാലയങ്ങളോട് അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അതായത് ക്ലബുകള്‍ക്കും മസാജ് പാര്‍ലറുകള്‍ക്കുമൊപ്പമായിരുന്നു ഇവയ്ക്കും താഴിടാന്‍ കല്‍പനയിറക്കിയിരുന്നത്.

വേശ്യാലയങ്ങള്‍ക്ക് പുറമെ വ്യക്തിപരമായി ലൈംഗിക വ്യാപാരം നടത്തുന്നവരോടും ബിസിനസ് നിര്‍ത്തി വയ്ക്കാന് ഏപ്രില്‍ ആദ്യത്തില്‍ കര്‍്ക്കശമായ നിര്‍ദേശം ഗവണ്‍മെന്റ് നല്‍കിയിരുന്നു. ഇത് ലംഘിക്കുന്നവരില്‍ നിന്നും 13,000 ഡോളര്‍ വരെ പിഴയീടാക്കുമെന്നും ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം മൂന്ന് ഘട്ടങ്ങളിലായി ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാന്‍ പോകുന്നുവെന്ന് വിശദീകരിച്ച് അതിനുള്ള റോഡ് മാപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ക്യൂന്‍സ്ലാന്‍ഡിലെ 3500ഓളം വരുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് അവരുടെ ജോലിയിലേക്ക് എപ്പോള്‍ തിരിച്ച് വരാന്‍ സാധിക്കുമെന്ന് ഇതിലൊന്നും പരാമര്‍ശിക്കുക പോലും ചെയ്തില്ലെന്നതാണ് ഇവരുടെ ജീവിതം ത്രിശങ്കുവിലാക്കിയിരിക്കുന്നത്. ദിവസങ്ങളായി ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഭക്ഷണം കഴിക്കാനും മറ്റ് അത്യാവശ്യങ്ങള്‍ക്കും വാടക കൊടുക്കാനും പണമില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends