എന്‍എസ്ഡബ്ല്യൂവില്‍ ലോക്ക്ഡൗണിനിടെ ഗാര്‍ഹിക പീഡനമേറി; ഡൊമസ്റ്റിക് വയലന്‍സ് സര്‍വീസുകള്‍ക്ക് 21 മില്യണ്‍ ഡോളര്‍ വകയിരുത്തി സ്‌റ്റേറ്റ് - ഫെഡറല്‍ ഗവണ്‍മെന്റുകള്‍; ഇരകള്‍ക്ക് ഫോണും ഇന്റര്‍നെറ്റും നിഷേധിക്കുന്നതിനാല്‍ പീഡനങ്ങള്‍ രഹസ്യം

എന്‍എസ്ഡബ്ല്യൂവില്‍ ലോക്ക്ഡൗണിനിടെ ഗാര്‍ഹിക പീഡനമേറി; ഡൊമസ്റ്റിക് വയലന്‍സ് സര്‍വീസുകള്‍ക്ക് 21 മില്യണ്‍ ഡോളര്‍ വകയിരുത്തി സ്‌റ്റേറ്റ് - ഫെഡറല്‍ ഗവണ്‍മെന്റുകള്‍; ഇരകള്‍ക്ക് ഫോണും ഇന്റര്‍നെറ്റും നിഷേധിക്കുന്നതിനാല്‍ പീഡനങ്ങള്‍ രഹസ്യം
ലോക്ക്ഡൗണ്‍ സമയത്ത് പതിവിലുമധികം ഗാര്‍ഹിക പീഡനങ്ങള്‍ പെരുകിയിരിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂവിലെ ഡൊമസ്റ്റിക് വയലന്‍സ് സര്‍വീസുകള്‍ക്ക് 21 മില്യണ്‍ ഡോളര്‍ വകയിരുത്തി സ്‌റ്റേറ്റ് ഗവണ്‍മെന്റും ഫെഡറല്‍ ഗവണ്‍മെന്റും രംഗത്തെത്തി.ഇത് പ്രകാരം ഫ്രന്റ് ലൈന്‍ സര്‍വീസുകള്‍ക്ക് 9 മില്യണ്‍ ഡോളറായിരിക്കും ലഭിക്കുന്നത്.ബാക്കി വരുന്ന തുക വനിതാ അഭയാര്‍ത്ഥികള്‍ക്കായും സിഡ്‌നിയിലെ മാന്‍ലി ഓണില്‍ സുരക്ഷിതമായ താമസസൗകര്യം ഗാര്‍ഹിക പീഡന ഇരകള്‍ക്കായി നിര്‍മിക്കാനും , ബിഹേവിയറല്‍ പ്രോഗ്രാമുകള്‍ക്കും മറ്റുമായായിരിക്കും ചെലവഴിക്കുന്നത്.

കൊറോണ ലോക്ക്ഡൗണിനിടെ ആളുകള്‍ വീടിനകത്ത് അടച്ച് പൂട്ടിയിരിക്കാന്‍ നിര്‍ബന്ധിതരായതോടെ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവെന്നും തല്‍ഫലമായി ഹോട്ട്‌ലൈനുകള്‍, നിയമസഹായം , കോര്‍ട്ട് അഡ്വക്കസി തുടങ്ങിയ സര്‍വീസുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നുമാണ് എന്‍എസ്ഡബ്ല്യൂ അറ്റോര്‍ണി ജനറലായ മാര്‍ക്ക് സ്പീക്മാന്‍ പറയുന്നത്. ഇത്തരത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരകളാകുന്നതില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണെന്നും ഇവര്‍ തങ്ങളെ ആക്രമിച്ചവര്‍ക്കൊപ്പം തന്നെ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ഇത്തരം ഇരകള്‍ക്ക് ചിലപ്പോള്‍ ഫോണ്‍, ഇന്റര്‍നെറ്റ്, തുടങ്ങിയവ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ആക്രമികള്‍ അവരുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനാല്‍ അവര്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന നരകയാതന പുറം ലോകത്തെ അറിയിക്കാന്‍ പോലും സാധിക്കാത്ത നിസ്സഹായാവസ്ഥയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തുന്നു. ഇതിനാല്‍ ഇത്തരക്കാരെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ് സഹായമെത്തിക്കുന്നതിന്‍ ഇത്തരത്തില്‍ വര്‍ധിച്ച ഫണ്ട് വകയിരുത്തുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Other News in this category



4malayalees Recommends