സൗത്ത് ഓസ്‌ട്രേലിയയില്‍ 19 ദിവസങ്ങള്‍ക്കിടെ ആദ്യമായി പുതിയ കോവിഡ് കേസ്; പുതിയ ഇര യുകെയിലെ സഞ്ചാരം കഴിഞ്ഞെത്തിയ സ്ത്രീ; വിക്ടോറിയയില്‍ നിന്നെത്തിയ ഇവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നുള്ള തിക്തഫലമനുഭവിച്ച് സൗത്ത് ഓസ്‌ട്രേലിയ

സൗത്ത് ഓസ്‌ട്രേലിയയില്‍ 19 ദിവസങ്ങള്‍ക്കിടെ ആദ്യമായി പുതിയ കോവിഡ് കേസ്; പുതിയ ഇര യുകെയിലെ സഞ്ചാരം കഴിഞ്ഞെത്തിയ സ്ത്രീ; വിക്ടോറിയയില്‍ നിന്നെത്തിയ ഇവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നുള്ള തിക്തഫലമനുഭവിച്ച് സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയില്‍ 19 ദിവസങ്ങള്‍ക്കിടെ ആദ്യത്തെ പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു. ഇവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് കൊണ്ടിരിക്കുന്നതിനിടെ വീണ്ടും പോസിറ്റീവ് കേസ് രേഖപ്പെടുത്തിയത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സ്റ്റേറ്റിലേക്ക് പുറത്ത് നിന്നുമെത്തുന്നവര്‍ക്കെല്ലാം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ചിലര്‍ക്ക് ഇതില്‍ നിന്നും ഇളവ് അനുവദിച്ചതാണ് ഇവിടെ ഇപ്പോള്‍ വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. വിദേശത്ത് നിന്നും വന്നതും ഇത്തരത്തില്‍ ഇളവ് അനുവദിക്കപ്പെട്ടതുമായ ഒരു സ്ത്രീക്കാണ് ഇപ്പോള്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

50 കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്.ഇവര്‍ യുകെയിലെ സഞ്ചാരം കഴിഞ്ഞ് വിക്ടോറിയയിലേക്ക് വരുകയയായിരുന്നു. ഇവിടെ ഇവര്‍ ഒരാഴ്ചയില്‍ കുറവ് ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു.തുടര്‍ന്ന് അധികം വൈകാതെ സൗത്ത് ഓസ്‌ട്രേലിയിയലേക്ക് വരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബപരമായ കാരണങ്ങളാല്‍ ഇവര്‍ക്ക് സൗത്ത് ഓസ്‌ട്രേലിയിയലേക്ക് വരാനും ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അഡലെയ്ഡ് എയര്‍പോര്‍ട്ടില് വന്നിറങ്ങിയ പാടെ ഈ സ്ത്രീയെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ സ്ത്രീയെ ഐസൊലേഷനിലാക്കിയെന്നും അതിനാല്‍ സൗത്ത് ഓസ്‌ട്രേലിയയില്‍ ഇനി മറ്റാര്‍ക്കും കോവിഡ് ഭീഷണി ഇവരില്‍ നിന്നുണ്ടാവില്ലെന്നുമാണ് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പറയുന്നത്. ഇവര്‍ സൗത്ത് ഓസ്‌ട്രേലിയില്‍ ആരെല്ലാമായിട്ടാണ് സമ്പര്‍ക്കമുണ്ടാക്കിയതെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും നിക്കോള വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends