നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കളകളെയും കാട്ടുതീയെയും നിയന്ത്രിക്കാന്‍ ഗാംബ ആര്‍മിക്ക് രൂപം നല്‍കി ഗവണ്‍മെന്റ്; ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മേല്‍ ഭാവിയില്‍ സര്‍ക്കാരിനും ഭൂവുമടകള്‍ക്കും മേല്‍ വരുന്ന ഉത്തരവാദിത്വങ്ങളും ചെലവും കുറയ്ക്കാനാവും

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കളകളെയും കാട്ടുതീയെയും നിയന്ത്രിക്കാന്‍ ഗാംബ ആര്‍മിക്ക് രൂപം നല്‍കി ഗവണ്‍മെന്റ്; ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മേല്‍ ഭാവിയില്‍ സര്‍ക്കാരിനും ഭൂവുമടകള്‍ക്കും മേല്‍ വരുന്ന ഉത്തരവാദിത്വങ്ങളും ചെലവും കുറയ്ക്കാനാവും
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കാര്‍ഷിക രംഗത്തിന് ഭീഷണിയായി പടരുന്ന കളകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രത്യേക സേനക്ക് രൂപം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഗാംബ ആര്‍മി എന്നാണിത് അറിയപ്പെടുന്നത്. ടെറിട്ടെറിയിലെ നിര്‍ണായകമായ വിളഭൂമികളില്‍ കള പടരുന്നത് തടയുന്നതിനാണീ ആര്‍മിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നാണ് ടെറിട്ടെറി പുറത്തിറക്കിയ ഗ്രീന്‍പേപ്പര്‍ വിശദീകരിക്കുന്നത്.

കള പടരുന്നത് തടയുന്നതിന് പുറമെ കാട്ടുതീ , മൃഗങ്ങള്‍ കൃഷിക്ക് ഭീഷണിയാകുന്നത് തടയല്‍ തുടങ്ങിയവയും ഈ ആര്‍മിയുടെ കര്‍ത്തവ്യങ്ങളായിരിക്കും. ഡാര്‍വിന്‍ റീജിയണില്‍ കടുത്ത ഭീഷണിയുയര്‍ത്തി ഗാംബ പുല്ല് പടരുന്നത് നിയന്ത്രിക്കുന്നതിന് ഗാംബ ആര്‍മിയുടെ സേവനം പ്രധാനമായും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നതിനാലാണ് ഈ സേനക്ക് ഈ പേര് നല്‍കിയതെന്നും നോര്‍ത്തേണ്‍ ടെറിട്ടെറി സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ഇതിലൂടെ ഭാവിയില്‍ കളകളെും കാട്ടുതീയെയും നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനും ഭൂവുമടകള്‍ക്കും് മേല്‍ വരുന്ന ഉത്തരവാദിത്വങ്ങളും ചെലവും കുറയ്ക്കാനാവുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.ഇതിലൂടെ കൃഷിഭൂമിക്ക് പുറമെ പാര്‍ക്കുകള്‍, അവയുടെ ഇന്‍ഫ്രാസ്ട്രക്ചറുകള്‍, തുടങ്ങിവയവയുടെ മൂല്യത്തെ സംരക്ഷിച്ച് നിര്‍ത്താനാവുമെന്നും ഗവണ്മെന്റ് എടുത്ത് കാട്ടുന്നു.കൂടാതെ ഇവയുടെ മൂല്യമുയര്‍ത്തി ഭാവിയില്‍ റിക്രിയേഷനും ടൂറിസത്തിനുമായി പരമാവധി പ്രയോജനപ്പെടുത്താനുമാവും.

Other News in this category



4malayalees Recommends