കൊറോണ പ്രതിസന്ധിയില്‍ ബല്ലാരറ്റിന് സഹായവുമായി മെല്‍ബണ്‍ ബല്ലാരറ്റ് മലയാളി അസോസിയേഷന്‍

കൊറോണ പ്രതിസന്ധിയില്‍ ബല്ലാരറ്റിന് സഹായവുമായി മെല്‍ബണ്‍ ബല്ലാരറ്റ് മലയാളി അസോസിയേഷന്‍

മെല്‍ബണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാന്‍ ബല്ലാരറ്റ് സിറ്റി കൌണ്‍സില്‍ തുടങ്ങിയ ' ബീ കൈന്‍ഡ്'' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളീ അസ്സോസിയേഷന്‍ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങള്‍ സംഭാവനയായി നല്‍കി. പ്രതിസന്ധിയിലായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, തൊഴില്‍ രഹിതര്‍, ഭവന രഹിതര്‍ എന്നിവര്‍ക്ക് നല്‍കുവാനും അടിയന്തിര ഘട്ടത്തിലേക്കുള്ള കരുതല്‍ ശേഖരത്തിനുമായാണ് സിറ്റി കൌണ്‍സില്‍ ഈ പദ്ധതി തുടങ്ങിയത്. കൗണ്‍സിലിന് വേണ്ടി ബല്ലാരറ്റ് മേയര്‍ ബെന്‍ ടെയ്‌ലര്‍ ബല്ലാരറ്റിലെ മലയാളികളോടുള്ള നന്ദി പ്രകാശിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്തു. ബി. എം . എ സെക്രട്ടറി ലിയോ ഫ്രാന്‍സിസ്, ട്രെഷറര്‍ ആല്‍ഫിന്‍ സുരേന്ദ്രന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരായ ഷേര്‍ലി സാജു, ലോകന്‍ രവി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷാന്‍ രാജു, ബിബിന്‍ മാത്യു, സിജോ കാരിക്കല്‍ , ഡെന്നി ജോസ് എന്നിവരും ബി.എം.എ അംഗം ജൂബി ജോര്‍ജും മള്‍ട്ടി കള്‍ച്ചറല്‍ ഓഫീസര്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.


Other News in this category



4malayalees Recommends