കാനഡയില്‍ കൊറോണയുടെ പേരില്‍ വന്‍തോതില്‍ ചൈനക്കാര്‍ ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു; കോവിഡ്-19 പരത്തിയത് ചൈനക്കാരാണെന്ന പേരില്‍ ചൈനീസ് കള്‍ച്ചറല്‍ സൈറ്റുകളും സ്മാരകങ്ങളും വികൃതമാക്കുന്നതുമേറുന്നു; ഏഷ്യക്കാരോടുള്ള വിരോധമേറുന്നു

കാനഡയില്‍ കൊറോണയുടെ പേരില്‍ വന്‍തോതില്‍  ചൈനക്കാര്‍ ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു;  കോവിഡ്-19 പരത്തിയത് ചൈനക്കാരാണെന്ന പേരില്‍ ചൈനീസ് കള്‍ച്ചറല്‍ സൈറ്റുകളും സ്മാരകങ്ങളും വികൃതമാക്കുന്നതുമേറുന്നു; ഏഷ്യക്കാരോടുള്ള വിരോധമേറുന്നു
കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് കാനഡയില്‍ ചൈനക്കാര്‍ വന്‍ തോതില്‍ വംശീയ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്.ചൈനക്കാര്‍ വഴി നടന്ന് പോകുമ്പോള്‍ അവരെ അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും വരെ ചെയ്യുന്ന സംഭവങ്ങള്‍ കൊറോണക്കൊപ്പം കാനഡയില്‍ പെരുകുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാന്‍കൂവറിലെ ചൈനീസ് വംശജയായ ട്രിക്‌സിലെ ലിന്‍ഗ് ഇത്തരത്തില്‍ തനിക്ക് ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തുന്നു.

തന്നെ ലൈംഗികപരമായി അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തുവെന്നാണ് ലിന്‍ഗ് വെളിപ്പെടുത്തുന്നത്. കാനഡയിലെ ചൈനീസ് കള്‍ച്ചറല്‍ സൈറ്റുകള്‍, ചൈനക്കാര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിയവക്ക് നേരെയും ആക്രമണങ്ങള്‍ പതിവായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനക്കാരാണ് കൊറോണ പടര്‍ത്തിയതെന്ന വിധത്തിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്.ചൈനക്കാര്‍ക്ക് പുറമെ മറ്റ് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് നേരെയും കാനഡയില്‍ വംശീയ വിദ്വേഷം കലര്‍ന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് കൊളംബിയയില്‍ ഏഷ്യന്‍ വംശജരായ നാലില്‍ ഒരു വിഭാഗത്തിന് നേരെ കൊറോണക്ക് ശേഷം ഇത്തരം ആക്രമണങ്ങളും അധിക്ഷേപങ്ങളും പെരുകുന്നുവെന്നാണ് എഎഫ്പി നടത്തിയ പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്. തങ്ങളുടെ വീടുകളും സ്ഥാപനങ്ങളും വംശീയ വിദ്വേഷം കലര്‍ന്ന എഴുത്തുകളാല്‍ കേടുപാട് വരുത്തിയിരിക്കുന്നുവെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. സമീപകാലത്ത് ഏഷ്യക്കാരെ ആക്രമിച്ച 29 കേസുകള്‍ വാന്‍കൂവര്‍ പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.വാന്‍കൂവറിലെ 125 വര്‍ഷം പഴക്കം വരുന്ന ചൈന ടൗണിലെ പുരാതന സിംഹപ്രതിമ കഴിഞ്ഞ ആഴ്ച ചൈനീസ് വിരുദ്ധര്‍ അലങ്കോലമാക്കിയിരുന്നു. കോവിഡ് ചൈനക്കാരാണ് പകര്‍ത്തിയതെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ എഴുതി വച്ചാണീ പ്രതിമ അലങ്കോലമാക്കിയത്. സമീപത്തെ ചൈനീസ് കള്‍ച്ചറല്‍ സെന്ററിന്റെ വിന്‍ഡോയും ആക്രമികള്‍ നശിപ്പിച്ചിരുന്നു.

Other News in this category



4malayalees Recommends