ഓസ്‌ട്രേലിയയില്‍ കൊറോണയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ആയിരക്കണക്കിന് അപ്രന്റിസ്ഷിപ്പ് പ്ലേസുകളും ട്രെയിനീ പൊസിഷനുകളും അപ്രത്യക്ഷമാക്കും; അടുത്ത അഞ്ച് വര്‍ഷഷത്തേക്ക് അപ്രന്റിസ്ഷിപ്പുകള്‍ കുത്തനെ ഇടിയും; മറ്റ് തൊഴിലാളികളേക്കാള്‍ ബാധിക്കും

ഓസ്‌ട്രേലിയയില്‍ കൊറോണയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ആയിരക്കണക്കിന് അപ്രന്റിസ്ഷിപ്പ് പ്ലേസുകളും ട്രെയിനീ പൊസിഷനുകളും  അപ്രത്യക്ഷമാക്കും; അടുത്ത അഞ്ച് വര്‍ഷഷത്തേക്ക് അപ്രന്റിസ്ഷിപ്പുകള്‍ കുത്തനെ ഇടിയും; മറ്റ് തൊഴിലാളികളേക്കാള്‍ ബാധിക്കും

ഓസ്‌ട്രേലിയയില്‍ കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആയിരക്കണക്കിന് അപ്രന്റിസ്ഷിപ്പ് പ്ലേസുകളും ട്രെയിനീ പൊസിഷനുകളും അപ്രത്യക്ഷമാകുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിന് മുമ്പ് രാജ്യം സാമ്പത്തിക മാന്ദ്യം അഭിമുഖീകരിച്ച കാലങ്ങളില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് എക്‌സ്പര്‍ട്ടുകള്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്.


ഇത് പ്രകാരം അന്നൊക്കം 30 ശതമാനം ട്രെയിനിംഗ് പ്ലേസുകള്‍ ഇല്ലാതായെന്നാണ് വെളിപ്പെട്ടിരിക്കുന്നതെന്നാണ് മിച്ചെല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ എടുത്ത് കാട്ടുന്നത്. ഇത് പ്രകാരം കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷഷത്തേക്ക് പുതിയ അപ്രന്റിസ്ഷിപ്പുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞ് താഴുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.ഇതിനെ തുടര്‍ന്ന് യുവജനങ്ങളുടെ തൊഴില്‍ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു.

ഇത്തരത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മറ്റ് തൊഴിലാളികളെക്കാള്‍ അപ്രന്റിസുകളളെയാണ് കാര്യമായി ബാധിക്കുകയെന്നാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോളിസി ഫെല്ലോയായ പീറ്റര്‍ ഹര്‍ലെ പറയുന്നത്. ഇതിനാല്‍ കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ അപ്രന്റിസുകളെ ഏത് വിധത്തിലാണ് ബാധിക്കുകയെന്നോര്‍ത്ത് തനിക്ക ്കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഒരു ശതമാനം തൊഴിലില്ലായ്മ നിരക്കുയര്‍ന്നാല്‍ പോലും അത് അപ്രന്റിസുകളെ അഞ്ചിരട്ടി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 2,70,000 അപ്രന്റിസുകളും ട്രെയിനീസുകളുമാണുള്ളത്. മാര്‍ച്ചിന് ശേഷം 15,000ത്തില്‍ അധികം ട്രെയിനുംഗുകള്‍ റദ്ദാക്കിയെന്നും അത് വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്നുമാണ് നാഷണല്‍ ഓസ്‌ട്രേലിയന്‍ അപ്രന്റിസ്ഷിപ്പ്‌സ് അസോസിയേഷനില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് കാട്ടുന്നത്.

Other News in this category



4malayalees Recommends