വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ യൂണിവേഴ്‌സിറ്റികളുടെ വരുമാനം ഇടിഞ്ഞു; കാരണം കോവിഡ് പ്രതിസന്ധിയാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വരാഞ്ഞതിനാല്‍; നഷ്ടം 124 മില്യണ്‍ ഡോളര്‍; വിദേശ വിദ്യാര്‍ത്ഥികളോട് എത്രയും വേഗം മടങ്ങി വരാന്‍ ആഹ്വാനം

വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ  യൂണിവേഴ്‌സിറ്റികളുടെ വരുമാനം  ഇടിഞ്ഞു; കാരണം കോവിഡ് പ്രതിസന്ധിയാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വരാഞ്ഞതിനാല്‍; നഷ്ടം 124 മില്യണ്‍ ഡോളര്‍; വിദേശ വിദ്യാര്‍ത്ഥികളോട് എത്രയും വേഗം മടങ്ങി വരാന്‍ ആഹ്വാനം
കോവിഡ് പ്രതിസന്ധി കാരണം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വരുന്നത് കുറഞ്ഞിരിക്കുന്നതിനാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ യൂണിവേഴ്‌സിറ്റികളുടെ വരുമാനം കുത്തനെ ഇടിഞ്ഞ് വന്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. യൂണിവേഴ്‌സിറ്റ് ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേിലയ, കുര്‍ടിന്‍ യൂണിവേഴ്‌സിറ്റ് എന്നിവയാണ് ഇത്തരത്തില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് 19കാരണം തങ്ങള്‍ക്ക് 124 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിരിക്കുന്നുവെന്നാണ് ഈ യൂണിവേഴ്‌സിറ്റികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് നിലവില്‍ കോവിഡ് ഭീഷണിയില്ലാത്തതിനാല്‍ എത്രയും വേഗം മടങ്ങി വരണമെന്നാണ് തങ്ങളുടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോട് ഇരു യൂണിവേഴ്‌സിറ്റികളും ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് നിലച്ചിരിക്കുന്നതിനാല്‍ തങ്ങളുടെ വരുമാനത്തില്‍ 2020ല്‍ 64 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വൈസ് ചാന്‍സലറായ ജാനെ ഡെന്‍ പറയുന്നത്.

അതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. തങ്ങള്‍ക്ക് ഇതേ പ്രശ്‌നം കാരണം ഈ വര്‍ഷം 60 മില്യണ്‍ ഡോളറാണ് നഷ്ടമായിരിക്കുന്നതെന്നാണ് കുര്‍ടിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ ഡെബോറാ ടെറി പറയുന്നത്. തങ്ങളുടെ വരുമാന നഷ്ടത്തിന്റെ 40 ശതമാനവും സംഭവിച്ചിരിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വരവില്ലാതായതിനെ തുടര്‍ന്നാണെന്നും ടെറി വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends