ഓസ്‌ട്രേലിയയിലെ ചില സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ അടച്ചിട്ട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി; ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും; അഭ്യന്തര സഞ്ചാരം തടസപ്പെടുത്തും; ശാസ്ത്രീയ അടിത്തറയില്ലാത്ത നടപടിക്ക് എതിരെന്ന് മോറിസന്‍

ഓസ്‌ട്രേലിയയിലെ ചില സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ അടച്ചിട്ട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി; ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും; അഭ്യന്തര സഞ്ചാരം തടസപ്പെടുത്തും;  ശാസ്ത്രീയ അടിത്തറയില്ലാത്ത നടപടിക്ക് എതിരെന്ന് മോറിസന്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീതി അകന്നിട്ടും ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടും സ്‌റ്റേറ്റുകളുടെ അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറാകാത്ത സ്‌റ്റേറ്റ് നേതാക്കന്‍മാരുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇവരുടെ ഈ നീക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇത്തരത്തില്‍ സ്റ്റേറ്റുകള്‍ക്കിടയിലെ അതിര്‍ത്തികള്‍ തുറക്കാത്തതിനെ തുടര്‍ന്ന് അഭ്യന്തര സഞ്ചാരം ഇനിയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ചാനല്‍ 9ന്റെ ടുഡേ ഷോയില്‍ പങ്കെടുക്കവെയാണ് സ്റ്റേറ്റ് ലീഡര്‍മാരുടെ ഈ സ്വാര്‍ത്ഥ നീക്കത്തെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.ക്യൂന്‍സ്ലാന്‍ഡിലെ പ്രീമിയര്‍ അന്നാസ്റ്റാസിയ പലാസ്സുക്ക് അടക്കമുള്ള ചില പ്രീമിയര്‍മാരാണീ കുത്സിത നീക്കത്തിന് പുറകിലെന്നും മോറിസന്‍ ആരോപിക്കുന്നു. ഇത്തത്തില്‍ സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ അടച്ചിടുന്ന നടപടിയെ നാഷണല്‍ കാബിനറ്റ ് പിന്തുണക്കുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഓസ്‌ട്രേലിയയില്‍ അതിര്‍ത്തികള്‍ അടച്ചിടുന്നതിനോട് നാഷണല്‍ കാബിനറ്റ് ഒരിക്കലും യോജിക്കുന്നില്ലെന്നും മോറിസന്‍ മുന്നറിയിപ്പേകുന്നു.ഇത്തരത്തില്‍ ഇവര്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് മെഡിക്കല്‍ എക്‌സ്പര്‍ട്ടുകളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മോറിസന്‍ പറയുന്നു.ഇത്തരത്തില്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ സൗത്ത് ഓസ്‌ട്രേലിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, ടാസ്മാനിയ, ക്യൂന്‍സ്ലാന്‍ഡ് എന്നിവിടങ്ങളിലെ പ്രീമിയര്‍മാരും ഗവണ്‍മെന്റുകളും സ്വയം എടുക്കുകയായിരുന്നുവെന്നും മോറിസന്‍ ആരോപിക്കുന്നു.

Other News in this category



4malayalees Recommends