ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് കെയര്‍ നിഷേധിക്കുന്നു; എല്ലാ കുട്ടികള്‍ക്കും സൗജന്യ ചൈല്‍ഡ് കെയര്‍ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴാകുന്നു; സൗജന്യ കെയറിനായി വകയിരുത്തിയ 1.6 ബില്യണ്‍ കൊണ്ട് പ്രയോജനമില്ല

ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് കെയര്‍ നിഷേധിക്കുന്നു; എല്ലാ കുട്ടികള്‍ക്കും സൗജന്യ ചൈല്‍ഡ് കെയര്‍ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴാകുന്നു; സൗജന്യ കെയറിനായി വകയിരുത്തിയ 1.6 ബില്യണ്‍ കൊണ്ട് പ്രയോജനമില്ല

ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് കെയര്‍ നിഷേധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ രാജ്യത്തെ കുട്ടികള്‍ക്ക് സൗജന്യ ചൈല്‍ഡ് കെയര്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉറപ്പേകിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായിട്ടാണ് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്.


നിലവിലെ അറേഞ്ച്‌മെന്റുകള്‍ ജൂണ്‍ 28ന് കാലഹരണപ്പെടുന്നത് വരെ കുട്ടികളെ വീടുകളില്‍ തന്നെ കെയര്‍ ചെയ്യാന്‍ ചില ചൈല്‍ഡ് കെയര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെട്ടുവെന്നാണ് ചില രക്ഷിതാക്കള്‍ ദേഷ്യത്തോടെ വെളിപ്പെടുത്തുന്നത്.സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന സൗജന്യ ചൈല്‍ഡ്‌കെയറിനായി നികുതിദായകന്റെ 1.6 ബില്യണ്‍ പൗണ്ട് ഒഴുക്കിയെങ്കിലും ജനത്തന് അത് കൊണ്ട് യാതൊരു ഗുണവുമില്ലാത്ത അവസ്ഥയാണ് സംജാതമായതെന്നതില്‍ പ്രതിഷേധവുമായി മുന്നോട്ട് വരുന്ന രക്ഷിതാക്കളേറുകയാണിപ്പോള്‍.

സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കൊറോണ ബാധയുടെ തുടക്കത്തില്‍ അറ്റന്‍ഡന്‍സ് നിരക്ക് കുറഞ്ഞതിനാല്‍ 13,000 ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്കും ഏര്‍ലി ലേണിംഗ് സെന്ററുകള്‍ക്കും ക്ക് അവയുടെ പ്രവര്‍ത്തന ചെലവിന്റെ പകുതി നല്‍കാമെന്ന് മോറിസന്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.സര്‍ക്കാര്‍ സാധാരണ തങ്ങള്‍ക്ക് നല്‍കുന്ന നിരക്ക് ജൂലൈ വരെ മരവിപ്പിച്ചിരിക്കുന്നതിനാല്‍ എന്‍ റോള്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും കെയര്‍ നല്‍കാനാവില്ലെന്ന നിലപാടാണ് ചില ചൈല്‍ഡ് കെയര്‍ ഓപ്പറേറ്റര്‍മാര്‍ എടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends