' ധോണിയുടെ വിരമിക്കലിനെ പറ്റി ആരും മുറവിളി കൂട്ടണ്ട; ഞാന്‍ മനസ്സിലാക്കുന്നത് വേണ്ടാത്ത ചിന്തകള്‍ ജനങ്ങളുടെ മാനസിക നില തെറ്റിച്ചുവെന്നാണ്';ധോണി വിരമിക്കണം എന്ന വാദിക്കുന്നവര്‍ക്കെതിരെ കടുത്ത രോഷപ്രകടനവുമായി ഭാര്യ സാക്ഷി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിക്കണം എന്ന വാദിക്കുന്നവര്‍ക്കെതിരെ കടുത്ത രോഷപ്രകടനത്തോടെ ഭാര്യ സാക്ഷി സിംഗ് രംഗത്ത്. ധോണിയുടെ വിരമിക്കലിനെ പറ്റി ആരും മുറവിളി കൂട്ടണ്ട; ജനങ്ങള്‍ക്കെല്ലാം മാനസിക നില തെറ്റിയിരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനമാണ് സാക്ഷി സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന നായകനെന്ന ഒരു പരിഗണനയും നല്‍കാത്ത തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും എതിരായാണ് ധോണിയുടെ ഭാര്യ പ്രതികരിച്ചത്. ഇത് ആദ്യമായാണ് ധോണി വിഷയത്തില്‍ സാക്ഷിയുടെ പ്രതികരണം വരുന്നത്.

'ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. താന്‍ മനസ്സിലാക്കുന്നത് വേണ്ടാത്ത ചിന്തകള്‍ ജനങ്ങളുടെ മാനസിക നില തെറ്റിച്ചുവെന്നാണ്. ജീവിക്കാനനുവദിക്കണം' ധോണി റിട്ടയേഴ്സ് എന്ന ടാഗില്‍ ട്വിറ്ററിലൂടെയാണ് സാക്ഷിയുടെ വളരെ രോഷം നിറഞ്ഞ പ്രതികരണം വന്നിരിക്കുന്നത്.

Other News in this category4malayalees Recommends