കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കൊറോണയുടെ ആഘാതത്തില്‍ നിന്നും 2022ല്‍ മാത്രമേ കരകയറൂ; ഒമ്പത് ശതമാനത്തിനും 18 ശതമാനത്തിനുമിടയില്‍ വിലയിടിവ്; വീടുകളുടെ നിര്‍മാണത്തിലും വില്‍പനയിലും വന്‍ മാന്ദ്യം; കഴിഞ്ഞു പോയത് 36 വര്‍ഷത്തിനിടെയുളള ഏറ്റവും മോശം ഏപ്രില്‍

കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കൊറോണയുടെ ആഘാതത്തില്‍ നിന്നും 2022ല്‍ മാത്രമേ കരകയറൂ;  ഒമ്പത് ശതമാനത്തിനും 18 ശതമാനത്തിനുമിടയില്‍ വിലയിടിവ്; വീടുകളുടെ നിര്‍മാണത്തിലും വില്‍പനയിലും വന്‍ മാന്ദ്യം; കഴിഞ്ഞു പോയത് 36 വര്‍ഷത്തിനിടെയുളള ഏറ്റവും മോശം ഏപ്രില്‍
കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതം 2022 വരെ നീണ്ട് നില്‍ക്കുമെന്ന മുന്നറിയിപ്പേകി കാനഡയിലെ നാഷണല്‍ ഹൗസിംഗ് ഏജന്‍സിയായ കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് ഏജന്‍സി (സിഎംഎച്ച്‌സി) രംഗത്തെത്തി. ഇതുവരെ പുതിയ വീടുകളുടെ നിര്‍മാണവും വില്‍പനയും കോവിഡിന് മുമ്പുള്ള അവസ്ഥയേക്കാള്‍ വളരെ താഴ്ചയിലായിരിക്കുമെന്നാണ് സിഎംഎച്ച്‌സി മുന്നറിയിപ്പേകുന്നത്.

2022ന് ശേഷം വീണ്ടും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വിലകള്‍ പണ്ടത്തെ പോലെ ഉയരുകയുള്ളുവെന്നും പ്രവചനമുണ്ട്. കോവിഡ് 19 എന്ന മഹാവ്യാധി 2020ല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് രാജ്യത്ത് പ്രത്യേകിച്ച് ഹൗസിംഗ് മാര്‍ക്കറ്റിലുണ്ടാക്കുകയെന്നും സിഎംഎച്ച്‌സി മുന്നറിയിപ്പേകുന്നു. രാജ്യത്ത് സ്പ്രിംഗ് സീസണില്‍ വീട് വില്‍പന ത്വരിതപ്പെടാനിരിക്കവെയാണ് കൊറോണ പടര്‍ന്ന് പിടിച്ച് വന്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കടുത്ത ലോക്ക്ഡൗണ്‍ വിപണിയിലെ പ്രവര്‍ത്തനങ്ങളെയെല്ലാം ഞൊടിയിടെ തകിടം മറിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ വില്‍പനയില്‍ 15 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. തുടര്‍ന്ന് രാജ്യത്തെ ഹൗസിംഗ് മാര്‍ക്കറ്റില്‍ 36 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും മോശമായ അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ വീട് വിലയില്‍ ഒമ്പത് ശതമാനത്തിനും 18 ശതമാനത്തിനും ഇടയില്‍ ഇടിവുണ്ടാകുമെന്നും സിഎംഎച്ച്എസി പ്രവചിക്കുന്നു. 2021ല്‍ വിലയില്‍ അല്‍പം തിരിച്ച് വരവുണ്ടാകുമെങ്കിലും 2022ന് മുമ്പ് കാര്യമായ തിരിച്ച് വരവുണ്ടാകില്ലെന്നും സിഎംഎച്ച്എസി മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends