എന്‍എസ്ഡബ്ല്യൂവില്‍ വിവാഹങ്ങളില്‍ 20 പേര്‍ക്കും മരണാനന്തര- മതപര ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാം; എല്ലാവരും നാല് ചതുരശ്ര മീറ്റര്‍ അകലം പാലിക്കണം; ശുചിത്വ നിയമങ്ങളും കര്‍ക്കശം; സ്റ്റേറ്റില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ ജൂണ്‍ ഒന്ന് മുതല്‍

എന്‍എസ്ഡബ്ല്യൂവില്‍ വിവാഹങ്ങളില്‍ 20 പേര്‍ക്കും മരണാനന്തര- മതപര ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാം; എല്ലാവരും നാല് ചതുരശ്ര മീറ്റര്‍ അകലം പാലിക്കണം; ശുചിത്വ നിയമങ്ങളും കര്‍ക്കശം; സ്റ്റേറ്റില്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ ജൂണ്‍ ഒന്ന് മുതല്‍
എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും മതപരമായ ചടങ്ങുകളിലും കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വരുന്ന ജൂണ്‍ ഒന്ന് മുതലായിരിക്കും ഇത് സംബന്ധിച്ച ഇളവുകള്‍ നിലവില്‍ വരുന്നത്. ഇത് പ്രകാരം 20 പേര്‍ക്ക് വരെ വിവാഹങ്ങളില്‍ പങ്കെടുക്കാനാവും. മതപരമായ ചടങ്ങുകളിലും ശവസംസ്‌കാര പരിപാടികളിലും 50പേര്‍ക്കായിരിക്കും പങ്കെടുക്കാനാവുന്നത്.

എന്നാല്‍ എല്ലാവരും നാല് ചതുരശ്ര മീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന കര്‍ക്കശമായി പിന്തുടരേണ്ടി വരും. നിലവിലും കൊറോണ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞ് പോകാത്തതിനാല്‍ ആളുകള്‍ ഹെല്‍ത്ത് അഡൈ്വസ് മാനിച്ച് മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാവൂ എന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ മുന്നറിയിപ്പേകുന്നത്.വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത്തരം ചടങ്ങുകള്‍ക്ക് എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് മാനിച്ച് കൊണ്ടാണ് ഇവയ്ക്കായി ഇളവുകള്‍ അനുവദിക്കുന്നതെന്നും എന്നാല്‍ അതേ സമയം കൊറോണ ഭീഷണി ചെറുക്കേണ്ടതുണ്ടെന്നും പ്രീമിയര്‍ പറയുന്നു.

ആരാധാനാ സ്ഥലങ്ങളിലും കൊയറുകളിലും വച്ച് കൊറോണയുടെ കൂട്ടപ്പകര്‍ച്ചയുണ്ടായ എത്രയോ ദുരനുഭവങ്ങള്‍ വിദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ വളരെ കരുതല്‍ പാലിച്ച് കൊണ്ടാണ് എന്‍എസ്ഡബ്ല്യൂ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ ബ്രാഡ് ഹസാര്‍ഡ് വിശദീകരിക്കുന്നത്.ശാരീരിക അകലം പാലിച്ച് കൊണ്ടും ശുചിത്വ നിയമങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ടും മാത്രമേ ഇളവുകള്‍ അനുവദിക്കാനാവുകയുള്ളുവെന്നും അസുഖം തോന്നുന്നവര്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ നിഷ്‌കര്‍ഷിക്കുന്നു.

Other News in this category



4malayalees Recommends