ടാസ്മാനിയയിലെ ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ ജൂലൈ വരെ തുറക്കില്ലെന്ന് പ്രീമിയര്‍; ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോറിസന്റെ എതിര്‍പ്പിനെ അവഗണിച്ച് കടുത്ത നിലപാടുമായി പീറ്റര്‍ ഗുറ്റ്‌വെയിന്‍; അതിര്‍ത്തിയടവ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു

ടാസ്മാനിയയിലെ  ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ ജൂലൈ വരെ തുറക്കില്ലെന്ന് പ്രീമിയര്‍; ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോറിസന്റെ എതിര്‍പ്പിനെ അവഗണിച്ച് കടുത്ത നിലപാടുമായി  പീറ്റര്‍ ഗുറ്റ്‌വെയിന്‍; അതിര്‍ത്തിയടവ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു
ടാസ്മാനിയയിലെ അടച്ച് പൂട്ടിയ ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ ഉടനെയൊന്നും തുറക്കില്ലെന്നും അതിന് ജൂലൈ വരെ കാത്തിരിക്കേണ്ടി വരുമെന്നും തറപ്പിച്ച് പറഞ്ഞ് ഇവിടുത്തെ പ്രീമിയറായ പീറ്റര്‍ ഗുറ്റ്‌വെയിന്‍ രംഗത്തെത്തി. അതിര്‍ത്തികള്‍ തുറക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതിനെ തള്ളിക്കൊണ്ടാണ് പീറ്റര്‍ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. മറ്റ് ചില സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ തുറക്കുകയോ അല്ലെങ്കില്‍ തുറക്കുന്നതിനായി തയ്യാറെടുക്കുകയോ ചെയ്യുന്നുണ്ടെങ്കിലും ടാസ്മാനിയ ഇതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇതിനായി സമ്മര്‍ദം ചെലുത്താന്‍ മോറിസന് സാധിക്കില്ലെന്നുമാണ് പീറ്റര്‍ കടുത്ത നിലപാടെടുത്തിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ കോവിഡ് ഭീതി അകന്നിട്ടും ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടും സ്റ്റേറ്റുകളുടെ അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറാകാത്ത സ്റ്റേറ്റ് നേതാക്കന്‍മാരുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇവരുടെ ഈ നീക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.

ടാസ്മാനിയന്‍ പ്രീമിയര്‍ പീറ്റര്‍, ക്യൂന്‍സ്ലാന്‍ഡിലെ പ്രീമിയര്‍ അന്നാസ്റ്റാസിയ പലാസ്സുക്ക് അടക്കമുള്ള ചില പ്രീമിയര്‍മാരാണീ കുത്സിത നീക്കത്തിന് പുറകിലെന്നും മോറിസന്‍ ആരോപിച്ചിരുന്നു. ഇത്തത്തില്‍ സ്റ്റേറ്റുകള്‍ അതിര്‍ത്തികള്‍ അടച്ചിടുന്ന നടപടിയെ നാഷണല്‍ കാബിനറ്റ ് പിന്തുണക്കുന്നില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പേകിയിരുന്നു.

ഓസ്ട്രേലിയയില്‍ അതിര്‍ത്തികള്‍ അടച്ചിടുന്നതിനോട് നാഷണല്‍ കാബിനറ്റ് ഒരിക്കലും യോജിക്കുന്നില്ലെന്നും മോറിസന്‍ മുന്നറിയിപ്പേകുന്നു.ഇത്തരത്തില്‍ ഇവര്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് മെഡിക്കല്‍ എക്സ്പര്‍ട്ടുകളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും മോറിസന്‍ പറയുന്നു.ഇത്തരത്തില്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ടാസ്മാനിയ, ക്യൂന്‍സ്ലാന്‍ഡ് എന്നിവിടങ്ങളിലെ പ്രീമിയര്‍മാരും ഗവണ്‍മെന്റുകളും സ്വയം എടുക്കുകയായിരുന്നുവെന്നും മോറിസന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends