സൗദിയില്‍ ഞായറാഴ്ച പള്ളികള്‍ തുറക്കും; രാജ്യത്തെ 90000ത്തിലേറെ പള്ളികളിലാണ് അണു നശീകരണം നടത്തുന്നു; പ്രാര്‍ത്ഥനയ്ക്ക് 15 മിനുട്ട് മുമ്പാണ് പള്ളികള്‍ തുറക്കുകയും പ്രാര്‍ത്ഥനയ്ക്ക് ശേഷം 10 മിനുട്ടിനുള്ളില്‍ പള്ളി അടയ്ക്കുകയും ചെയ്യും

സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിനിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ 90000ത്തിലേറെ പള്ളികളിലാണ് അണു നശീകരണം നടത്തുന്നത്. ഞായറാഴ്ച പള്ളികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേ സമയം മക്കയിലെ പള്ളികള്‍ അടച്ചിടും.

സൗദിയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറക്കുന്നത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍. പള്ളിക്കുള്ളില്‍

ഖുര്‍ ആന്‍ പുസ്തകങ്ങള്‍ പള്ളികളില്‍ ലഭ്യമാവില്ല. ഖുര്‍ആന്‍ അവരവരുടെ ഫോണില്‍ വായിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രാര്‍ത്ഥനയ്ക്ക് 15 മിനുട്ട് മുമ്പാണ് പള്ളികള്‍ തുറക്കുക. പ്രാര്‍ത്ഥനയ്ക്ക് ശേഷം 10 മിനുട്ടിനുള്ളില്‍ പള്ളി അടയ്ക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് 20 മിനുട്ട് മുമ്പ് പള്ളി തുറക്കും. പ്രാര്‍ത്ഥന കഴിഞ്ഞ് 20 മിനുട്ടിന് ശേഷം അടയ്ക്കുകയും ചെയ്യും.

Other News in this category

4malayalees Recommends