ആലിംഗനനവും ഉമ്മ കൊടുക്കലും ഉള്‍പ്പടെ ഒഴിവാക്കണം; സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകമായി നിലത്ത് മാര്‍ക്ക് ചെയ്യണം; മൂന്ന് മാസത്തേക്ക് 60 വയസ്സിന് മുകകളില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തരുത്; സിനിമ-ടെലിവിഷന്‍ ചിത്രീകരണത്തിന് കര്‍ശന നിബന്ധനകള്‍

ആലിംഗനനവും ഉമ്മ കൊടുക്കലും ഉള്‍പ്പടെ ഒഴിവാക്കണം; സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകമായി നിലത്ത് മാര്‍ക്ക് ചെയ്യണം; മൂന്ന് മാസത്തേക്ക് 60 വയസ്സിന് മുകകളില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തരുത്; സിനിമ-ടെലിവിഷന്‍ ചിത്രീകരണത്തിന് കര്‍ശന നിബന്ധനകള്‍

കോവിഡ് പശ്ചാത്തലത്തില്‍ സിനിമ-ടെലിവിഷന്‍ ചിത്രീകരണത്തിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി പ്രൊഡ്യൂസഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ചിത്രീകരണത്തിനെന്നപോലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും കര്‍ശന നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. 37 പേജുള്ള മാര്‍ഗരേഖയാണ് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയത്.ലോക്ക് ഡൗണില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നല്‍കിയത്. ആലിംഗനം, ഉമ്മ കൊടുക്കല്‍, ഹസ്തദാനം തുടങ്ങിയ ശാരീരിക അഭിവാദ്യങ്ങള്‍ ഒഴിവാക്കണം. അഭിനേതാക്കളും മറ്റ് പ്രവര്‍ത്തകരും ചിത്രീകരണം ആരംഭിക്കുന്നതിന് 45 മിനിട്ട് മുന്‍പ് ലൊക്കേഷനില്‍ എത്തണം.


സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകമായി നിലത്ത് മാര്‍ക്ക് ചെയ്യണം. നീണ്ട ബെഞ്ചുകള്‍ക്ക് പകരം കസേരകള്‍ ഉപയോഗിക്കണം. നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകണം. അതിനായി പോര്‍ട്ടബിള്‍ വാഷ് ബേസിനുകള്‍ സജ്ജീകരിക്കണം. കുളിക്കാനുള്ള സൗകര്യവും ഒരുക്കണം.സിനിമാ പ്രവര്‍ത്തകരും മാസ്‌ക് ഉപയോഗിക്കണം. മൂന്ന് മാസത്തേക്ക് 60 വയസ്സിന് മുകകളില്‍ പ്രായമുള്ളവരെ സിനിമാ ജോലികള്‍ ഉള്‍പ്പെടുത്തരുത്. ഹെയര്‍ വിഗുകള്‍ ഉപയോഗത്തിനു മുന്‍പും ശേഷവും ശുദ്ധീകരിക്കണം. മേക്കപ്പുകള്‍ ഓരോ അഭിനേതാക്കള്‍ക്കും പ്രത്യേകം പ്രത്യേകമായിരിക്കണം. മേക്കപ്പിനു ശേഷം ഫേസ് ഷീല്‍ഡ് ധരിക്കണം. ഹെയര്‍, മേക്കപ്പ് ജോലിയുള്ളവര്‍ മാസ്‌കും കൈയുറകളും ധരിക്കണം. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇളവുകള്‍ അനുവദിച്ചത്.

Other News in this category4malayalees Recommends