'ഹാന്‍സും ശംഭുവും ഒകെ അവിടെ തന്നെ ഇരിക്കട്ടെ; ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ; ഇപ്പൊ വരെ എടുത്ത് കളയാന്‍ തോന്നീട്ടില്ല'; പരിഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി അഭിരാമി സുരേഷ്

'ഹാന്‍സും ശംഭുവും ഒകെ അവിടെ തന്നെ ഇരിക്കട്ടെ; ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ; ഇപ്പൊ വരെ എടുത്ത് കളയാന്‍ തോന്നീട്ടില്ല'; പരിഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി അഭിരാമി സുരേഷ്

പരിഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി അഭിരാമി സുരേഷ്. മറ്റുള്ളവരെ അപേക്ഷിച്ച് താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്നതിന്റെ പേരിലാണ് നടിയ്ക്ക് കളിയാക്കലുകള്‍ ലഭിക്കാറുള്ളത്. അതൊരു രോഗത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും അതിനോട് താന്‍ പൊരുത്തപ്പെട്ടു എന്നുമൊക്കെ നടി വ്യക്തമാക്കിയിട്ടുണ്ട്.


അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രോഗ്നാത്തിസം എന്നൊരു ആരോഗ്യ പ്രശ്നം തനിക്ക് ഉള്ളതായി അഭിരാമി വെളിപ്പെടുത്തിയിരുന്നു. ആദ്യം സങ്കടപ്പെട്ടെങ്കിലും അതിനോട് താന്‍ പൊരുത്തപ്പെട്ടു എന്നത് കൂടി അഭിരാമി വ്യക്തമാക്കി. ഈ ആര്‍ട്ടിക്കിള്‍ വ്യാപകമായി വൈറലാവുകയും ചെയ്തിരുന്നു. തന്റെ നേട്ടങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞ വാര്‍ത്തയ്ക്ക് താഴെയും താരത്തിന് കളിയാക്കലുകള്‍ മാത്രമാണ് കിട്ടിയത്. ചുണ്ടിനടിയില്‍ ഹാന്‍സ് വെച്ചിരിക്കുകയാണോ എന്ന് പറഞ്ഞാണ് ചിലര്‍ കളിയാക്കുന്നത്. അത്തരക്കാരോട് രൂക്ഷ വിമര്‍ശനമാവുമായി എത്തിയിരിക്കുകയാണ് അഭിരാമിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

'എല്ലാവരും വ്യത്യസ്തരും അതുല്യരുമാണ്. ആ വസ്തുത അംഗീകരിക്കുക. കഴിഞ്ഞ ദിവസം എന്നെ കുറിച്ച് പ്രസിദ്ദീകരിച്ച ആര്‍ട്ടിക്കിളിന് താഴെ പരിഹാസത്തോടെയുള്ള പല അഭിപ്രായങ്ങളും ശ്രദ്ധയില്‍പെട്ടു. എന്റെ താടിയെല്ലിനെ കുറിച്ചും സ്വാകര്യതയെ കുറിച്ചും അറിയാന്‍ വളരെയധികം താല്‍പര്യമുള്ള കുറച്ച് പേരോട് മറുപടി പറയണമെന്ന് തോന്നി. എന്റെ ചുണ്ടിനടിയില്‍ ഹാന്‍സ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി.

'സാധനം, അഹങ്കാരി, ജാടതെണ്ടി' മുതലായവ കേള്‍ക്കുമ്പോ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് പ്രഹസനങ്ങള്‍ നടത്തുന്നതെന്ന്. എന്തായാലും ഹാന്‍സും ശംഭുവും ഒകെ അവിടെ തന്നെ ഇരിക്കട്ടെ. ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ. ഇപ്പൊ വരെ എടുത്ത് കളയാന്‍ തോനീട്ടില്ല. ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്‍പര്യം പോവുമോ എന്നുമറിയില്ല. ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്. അല്ലെ? ചിന്തിച്ചിട്ടുണ്ടോ? എന്നുമാണ് അഭിരാമിയുടെ പോസ്റ്റില്‍ പറയുന്നത്.

Other News in this category4malayalees Recommends