ബ്രിട്ടീഷ് കൊളംബിയയിലെ അഗ്രികള്‍ച്ചര്‍ ഇന്റസ്ട്രി നേരിടുന്നത് കടുത്ത തൊഴിലാളിക്ഷാമം; കാരണം കോവിഡ്-19 ന്റെ യാത്രാ നിയന്ത്രണങ്ങള്‍; ഈ വര്‍ഷം 8000ത്തോളം തൊഴിലാളികളുടെ കുറവുണ്ടാകും; തൊഴിലാളികളെ എളുപ്പം റിക്രൂട്ട് ചെയ്യാന്‍ പ്രത്യേക ജോബ് പോര്‍ട്ടല്‍

ബ്രിട്ടീഷ് കൊളംബിയയിലെ അഗ്രികള്‍ച്ചര്‍ ഇന്റസ്ട്രി നേരിടുന്നത് കടുത്ത തൊഴിലാളിക്ഷാമം; കാരണം കോവിഡ്-19 ന്റെ യാത്രാ നിയന്ത്രണങ്ങള്‍; ഈ വര്‍ഷം 8000ത്തോളം തൊഴിലാളികളുടെ കുറവുണ്ടാകും;  തൊഴിലാളികളെ എളുപ്പം റിക്രൂട്ട് ചെയ്യാന്‍ പ്രത്യേക ജോബ് പോര്‍ട്ടല്‍
ബ്രിട്ടീഷ് കൊളംബിയയിലെ അഗ്രികള്‍ച്ചര്‍ ഇന്റസ്ട്രി ഈ വര്‍ഷം കടുത്ത തൊഴിലാളി ക്ഷാമം നേരിടാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ്-19 ലോക്ക് ഡൗണ്‍ കാരണമുള്ള യാത്രാ നിയന്ത്രണങ്ങളാല്‍ വിദേശത്ത് നിന്നും തൊഴിലാളികള്‍ ഇവിടേക്ക് വരാതായതോടെയാണിത് രൂക്ഷമായിരിക്കുന്നത്. കാനഡയിലുടനീളമുളള പ്രവിശ്യകളില്‍ 6000ത്തിനും 8000ത്തിനുമിടയിലുള്ള സീസണല്‍ അഗ്രികള്‍ച്ചറല്‍ തൊഴിലാളികളുടെ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് പ്രാദേശിക ഭക്ഷ്യോല്‍പാദനത്തില്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.കോവിഡ് 19 കാരണം ബിസിനസുകള്‍ സാധാരണ നിലയില്‍ നടക്കുന്നില്ലെന്നും കാര്‍ഷിക മേഖലയെ അത് വന്‍ തോതില്‍ ബാധിച്ചിരിക്കുന്നുവെന്നുമാണ് അഗ്രികള്‍ച്ചര്‍ മിനിസ്റ്ററായ ലാന പോഫാം വ്യാഴാഴ്ച ഒരു ന്യൂസ് കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാല്‍ ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ കാര്‍ഷിക തൊഴിലാളികളെ വേഗത്തില്‍ റിക്രൂട്ട് ചെയ്യുന്നതിനാല്‍ ഒരു ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ബി.സി. ഫാം, ഫിഷ്, ആന്‍ഡ് ഫുഡ് ജോബ് കണക്ടര്‍ എന്നാണീ പോര്‍ട്ടല്‍ അറിയപ്പെടുന്നത്. സമ്മറിലേക്ക് കാര്‍ഷിക മേഖലയിലേക്ക് പുതിയ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണീ പോര്‍ട്ടല്‍ ലക്ഷ്യമിടുന്നത്.നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികളെ ലഭിക്കുന്നതിനുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികളെ ഉറപ്പ് വരുത്തുന്നതിനായി ഈ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നതന്നാണ് പോഫാം വ്യക്തമാക്കുന്നത്.

വര്‍ക്ക് ബിസി, ഇന്റസ്ട്രി സൈറ്റുകള്‍, ബിസി ഫുഡ് ആന്‍ഡ് ബീവറേജസ് വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ പോസ്റ്റ് ചെയ്യുന്ന അഗ്രികള്‍ച്ചര്‍, ഫുഡ് പ്രൊസസിംഗ്, അക്വാകള്‍ച്ചര്‍, മറൈന്‍ ഫിഷറീസ് ജോബുകളെ കൂട്ടിയിണക്കാനും അതിലൂടെ പുതിയ തൊഴിലാളികളെ എളുപ്പത്തില്‍ കണ്ടെത്താനും ഈ സൈറ്റ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends