വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ആളുകള്‍ക്കിടയില്‍ നാല് ചതുരശ്ര മീറ്റര്‍ അകലം വേണ്ട; ഇനി മുതല്‍ രണ്ട് സ്‌ക്വയര്‍ മീററര്‍ അകലം മതി;100 പേര്‍ക്ക് വരെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ വെന്യൂകളില്‍ കൂടിച്ചേരാം; മൂന്നാം ഘട്ട ഇളവുകള്‍ ജൂണ്‍ ആറ് മുതല്‍

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍  ആളുകള്‍ക്കിടയില്‍ നാല് ചതുരശ്ര മീറ്റര്‍ അകലം വേണ്ട; ഇനി മുതല്‍ രണ്ട് സ്‌ക്വയര്‍ മീററര്‍ അകലം മതി;100 പേര്‍ക്ക് വരെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ വെന്യൂകളില്‍ കൂടിച്ചേരാം; മൂന്നാം ഘട്ട ഇളവുകള്‍ ജൂണ്‍ ആറ് മുതല്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജൂണ്‍ ആറ് മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നു.തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട മിക്ക ബിസിനസുകളെയും നിലവിലെ നിയന്ത്രണങ്ങള്‍ കാര്യമായി ബാധിക്കുന്നതിനാലാണ് പുതിയ ഇളവുകള്‍ അനുവദിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്. നോണ്‍-വര്‍ക്ക് ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കൂടിച്ചേരലുകളില്‍ അന്നേ തിയതി മുതല്‍ 100 പേരെ വരെ അനുവദിക്കുമെന്നാണ് വെസ്റ്റ് ഓസ്‌ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍ വ്യക്തമാക്കിയിരിക്കുന്നത്.നിലവില്‍ വെറും 20 പേരെ വരെയാണ് ഇത്തരം കൂടിച്ചേരലുകളില്‍ അനുവദിക്കുന്നത്.

ഇളവുകളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സ്റ്റേറ്റിലുള്ളവര്‍ക്ക് കൂടുതല്‍ സോഷ്യല്‍-റിക്രിയേഷണല്‍ ആക്ടിവിറ്റികളില്‍ ഭാഗഭാക്കായി ആസ്വദിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു.ഇതിലൂടെ സാധാരണ ജീവിതത്തിലേക്ക് കൂടുതല്‍ മുഴുകാന്‍ ജനത്തിന് സാധിക്കുമെന്നും പ്രീമിയര്‍ പറയുന്നു.പുതിയ ഇളവുകളുടെ ഭാഗമായി ചില പരിപാടികള്‍ക്ക് ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ വെന്യൂകള്‍ പോലുള്ള ചില സെറ്റിംഗ്‌സുകളില്‍ 300 പേരെ വരെ അനുവദിക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ ഓരോ സ്‌പേസിലുമുള്ള നൂറ് പേര്‍ വരെ വരുന്ന സംഘങ്ങള്‍ക്കിടയില്‍ സാമൂഹിക അകലമുറപ്പാക്കാനായി വേര്‍തിരിക്കുന്ന ഒഴിവുകളുറപ്പാക്കുമെന്നും പ്രീമിയര്‍ പറയുന്നു. 100-300 റൂള്‍ എന്നായിരിക്കും ഇത് അറിയപ്പെടുകയെന്നും മാര്‍ക്ക് മാക് ഗോവന്‍ വിശദീകരിക്കുന്നു.

മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി ഓരോ ആളുകളും തമ്മില്‍ നാല് ചതുരശ്ര മീറ്റര്‍ അകലം ഉറപ്പാക്കണമെന്ന നിബന്ധന നീക്കം ചെയ്യുന്ന രാജ്യത്തെ ആദ്യ സ്റ്റേറ്റായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ മാറാന്‍ പോവുകയാണെന്നും പ്രീമിയര്‍ വെളിപ്പെടുത്തുന്നു.ഇതിനെ തുടര്‍ന്ന് ഓരോ ആളുകളും രണ്ട് സ്‌ക്വയര്‍ മീററര്‍ അകലം ചുറ്റിലുമുണ്ടാക്കിയാല്‍ മതിയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.പുതിയ ഇളവുകളെ തുടര്‍ന്ന് കൂടുതല്‍ ബിസിനസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും കൂടുതല്‍ പേര്‍ക്ക് ജോലി ചെയ്യാനും സാധിക്കുമെന്നും പ്രീമിയര്‍ ഉറപ്പേകുന്നു.

Other News in this category



4malayalees Recommends