വിക്ടോറിയക്കാരേ...ജൂണില്‍ കൂടി വീട്ടിലിരുന്ന് ജോലി ചെയ്യൂ....! വര്‍ക്ക്-ഫ്രം-ഹോം നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി വിക്ടോറിയന്‍ ഗവണ്‍മെന്റ്; ജൂണ്‍ ഒന്ന് മുതല്‍ ഇളവുകളുണ്ടെങ്കിലും ഒരു മാസം കൂടി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ കൂടുതല്‍ സുരക്ഷിതം

വിക്ടോറിയക്കാരേ...ജൂണില്‍ കൂടി വീട്ടിലിരുന്ന് ജോലി ചെയ്യൂ....! വര്‍ക്ക്-ഫ്രം-ഹോം നിര്‍ദേശങ്ങള്‍  കര്‍ക്കശമാക്കി വിക്ടോറിയന്‍ ഗവണ്‍മെന്റ്; ജൂണ്‍ ഒന്ന് മുതല്‍ ഇളവുകളുണ്ടെങ്കിലും ഒരു മാസം കൂടി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ കൂടുതല്‍ സുരക്ഷിതം
വിക്ടോറിയയില്‍ കൊറോണ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വര്‍ക്ക്-ഫ്രം-ഹോം നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കാന്‍ വിക്ടോറിയന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ജൂലൈ വരെയെങ്കിലും ആളുകള്‍ ജോലി സ്ഥലത്ത് പോയി ജോലി ചെയ്യുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണീ നീക്കം. നിലവില്‍ വീട്ടില്‍ നിന്നും ജോലി ചെയ്യുന്നവര്‍ അത് തുടരാന്‍ സാധിക്കുമെങ്കില്‍ ജൂണിലും വര്‍ക്ക്-ഫ്രം-ഹോം തുടരണമെന്നാണ് സര്‍ക്കാര്‍ കര്‍ക്കശമായി നിര്‍ദേശിക്കുന്നത്.

സ്‌റ്റേറ്റില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുന്നുവെങ്കിലും കഴിയുന്നവരെല്ലാം വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യുന്നതായിരിക്കും കൊറോണ ഭീഷണി കുറയ്ക്കുന്നതിന് സഹായിക്കുകയെന്നാണ് ഔദ്യോഗിക നിര്‍ദേശം.പുതിയ ഇളവുകളുടെ ഭാഗമായി കഫെകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിവക്ക് കസ്റ്റമര്‍മാര്‍ക്ക് ഭക്ഷണം നല്‍കി പ്രവര്‍ത്തിക്കാനാവും.വലിയ ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ച് കൂടാനും പുതിയ ഇളവുകളുടെ ഭാഗമായി അനുവാദം ലഭിക്കും.

ഓസ്‌ട്രേലിയയിലെ മിക്ക സ്‌റ്റേറ്റുകളും പരമാവധി ജോലിക്കാര്‍ക്ക് തൊഴില്‍ സ്ഥലങ്ങളിലേക്ക് ഉടന്‍ തിരിച്ച് വരാന്‍ തക്ക വണ്ണം ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കാനിരിക്കെയാണ് അതില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായി വിക്ടോറിയ രംഗത്തെത്തിയിരിക്കുന്നത്.സ്‌റ്റേ അറ്റ് ഹോം നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഭേദഗതിക്ക് വിധേയമാക്കുന്നുവെന്നും ലോക്ക്ഡൗണ്‍ വേളയില്‍ വീട്ടിലിരുന്ന് ജോലി ചെയ്തവര്‍ ജൂണില്‍ കൂടി ഇത് തുടരുന്നതായിരിക്കും നല്ലതെന്നാണ് ഇതിന്റെ ഭാഗമായി ഇന്ന് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് ഔദ്യോഗികമായി നിര്‍ദേശിച്ചിരിക്കുന്നത്.സ്‌റ്റേറ്റില്‍ രണ്ടാമതൊരു കൊറോണ തരംഗം ആഞ്ഞടിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ഏവരെയും ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends