' കര്‍ച്ചീഫ് കൊണ്ടൊരു ഫാഷന്‍ പരീക്ഷണം'; കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമിയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

' കര്‍ച്ചീഫ് കൊണ്ടൊരു ഫാഷന്‍ പരീക്ഷണം'; കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമിയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും ഷോണ്‍ വേഷമിട്ടു. മോഡലായ ഷോണ്‍ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. നടിയുടെ ചിത്രങ്ങള്‍ക്ക് ഒട്ടനവധി ആരാധകരുണ്ട് സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് നടി പങ്കുവച്ച ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.കര്‍ച്ചീഫ് കൊണ്ടാണ് നടിയുടെ പുതിയ ഫാഷന്‍ പരീക്ഷണം. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.


Other News in this category4malayalees Recommends