ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു

ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ആധുനിക വിനിമയ സാങ്കേതിക വിദ്യയായ സൂം ആപ്പിന്റെ സഹായത്തോടെ കെ. ഐ.ജി ഫര്‍വാനിയ ഏരിയ സൂറത്തുല്‍ മആരിജ് ആസ്പദമാക്കി പാരായണ മത്സരം സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തില്‍ യഥാക്രമം ഇഹ്സാന്‍ ഫിറോസ് ഹമീദ് ഒന്നാം സ്ഥാനവും, ഫായിസ് മുഹമ്മദ് രണ്ടാം സ്ഥാനവും, പി.ടി.ശിഹാബുദ്ദീന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ സ്ത്രീകളുടെ വിഭാഗത്തില്‍ നവാല്‍ ഫര്‍ഹിന്‍ ഒന്നാം സ്ഥാനവും, നാജിയ രണ്ടാം സ്ഥാനവും, നബാ നിമാത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏരിയ പ്രസിഡണ്ട് സി.പി നൈസാം,പ്രോഗ്രാം കണ്വീനര് സി.കെ.നജീബ് എന്നിവര്‍ നേതൃത്വം നല്‍കിയ മത്സരത്തിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ പി.ടി.ശാഫി നിര്‍വഹിച്ചു. അബ്ദുല്‍ റസാഖ് നദ് വി, അനീസ് അബ്ദുല്‍ സലാം എന്നിവര്‍ പാരായണ മത്സരങ്ങള്‍ നിയന്ത്രിച്ചു. റമദാനിലെ ഒന്നിടവിട്ട ദിവസങ്ങളില്‍ അനീസ് അബ്ദുല്‍ സലാം നടത്തിയ ഓണ്‌ലൈന്‍ ക്ലാസിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്


Other News in this category4malayalees Recommends