' മേക്കപ്പില്ലാതെ അഭിനയിക്കുന്നതിനെക്കുറിച്ച് നിമിഷ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് താല്‍ര്യമുണ്ടായിരുന്നു'; വിവാദങ്ങളെ കുറിച്ച് മനസ് തുറന്ന് ആനി

' മേക്കപ്പില്ലാതെ അഭിനയിക്കുന്നതിനെക്കുറിച്ച് നിമിഷ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് താല്‍ര്യമുണ്ടായിരുന്നു'; വിവാദങ്ങളെ കുറിച്ച് മനസ് തുറന്ന് ആനി

ടെലിവിഷന്‍ കുക്കറി ഷോയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ അവതാരകയായ നടി ആനി സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഷോയില്‍ അതിഥികളായി എത്തിയ നടിമാരോട് പറഞ്ഞ പല അഭിപ്രായങ്ങളുമാണ് ആനിയെ വിമര്‍ശകര്‍ക്കിടയിലേക്ക് തള്ളിവിട്ടത്.


നടി നിമിഷ സജയനുമായി മേക്കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ആനി നടത്തിയ സംഭാഷണമാണ് അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍ സിനിമാനടിമാര്‍ അപ്പിയറന്‍സില്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് ആനി അഭിപ്രായപ്പെട്ടത്.ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. ചില വീഡിയോ ട്രോളുകള്‍ക്കുള്ള ഉള്ളടക്കവുമായി. ഇതില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ആനി. ഷോയില്‍ എത്തിയ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തതെന്ന് ആനി പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആനി ഇക്കാര്യം പറഞ്ഞത്. 'നിമിഷയുമായുള്ള അഭിമുഖം മുഴുവന്‍ കണ്ടതിനു ശേഷം ആളുകള്‍ ട്രോളിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിച്ചിട്ടാണ് പല ട്രോളുകളും'' എന്ന് ആനി ചൂണ്ടിക്കാട്ടി.

''ശരിക്കും ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തത്. വിസ്മയിപ്പിക്കുന്ന ഒരു തലമുറയാണ് ഇത്. അവര്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്. ഞങ്ങളുടെ കാലത്ത് അതിന് വലിയ ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പില്ലാതെ അവതരിപ്പിക്കാനാവുന്ന ഒരു കഥാപാത്രത്തിനുവേണ്ടി അഭിനയിക്കുന്ന കാലത്ത് ഞാന്‍ കൊതിച്ചിട്ടുണ്ട്. ഇപ്പോഴും ആ ആഗ്രഹം നടന്നിട്ടില്ല. മേക്കപ്പില്ലാതെ അഭിനയിക്കുന്നതിനെക്കുറിച്ച് നിമിഷ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു', ആനി പറയുന്നു.

Other News in this category4malayalees Recommends