യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 103,616 ആയും മൊത്തം രോഗികളുടെ എണ്ണം 1,795,781 ആയി വര്‍ധിച്ചു; ഇന്നലെ സ്ഥിരീകരിച്ച മരണം 967; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 20,595; കൊറോണയില്‍ നിന്നും മുക്തമായവര്‍ 519,709

യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 103,616 ആയും മൊത്തം രോഗികളുടെ എണ്ണം 1,795,781 ആയി വര്‍ധിച്ചു; ഇന്നലെ സ്ഥിരീകരിച്ച മരണം 967; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 20,595; കൊറോണയില്‍ നിന്നും മുക്തമായവര്‍ 519,709

യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 103,616 ആയും മൊത്തം രോഗികളുടെ എണ്ണം 1,795,781 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രോഗം ഭേദമായവരുടെ എണ്ണം 519,709 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ഇന്നലെ പ്രതിദിന കൊറോണ മരണം 967 ആണ്. വ്യാഴാഴ്ചത്തെ മരണമായ1,375 ആയും ബുധനാഴ്ചത്തെ മരണമായ 1616 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവുണ്ടായത് നേരിയ ആശ്വാസത്തിന് വകയേകുന്നു.


തിങ്കളാഴ്ച വെറും 409 പേര്‍ മരിച്ചത് ചൊവ്വാഴ്ച ഇരട്ടിയിലധികമായി 820ല്‍ എത്തുകയും ബുധനാഴ്ച അത് 1616ലേക്ക് കുതിച്ചതുമാണ് ആശങ്ക വര്‍ധിപ്പിച്ചിരുന്നു.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 20,595 ആണ്.തൊട്ട് തലേദിവസം സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 26,026 ആയി താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ കുറവാണുള്ളത്.ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.


ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 29,751 മരണങ്ങളും 377,714 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 11,536 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 160,391 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 95,512 പേര്‍ രോഗികളായപ്പോള്‍ 6,718 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 5,270 ഉം രോഗികളുടെ എണ്ണം 117,455 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 75,078 ഉം മരണം 5,493 ഉം ആണ്.മിച്ചിഗനില്‍ 5,406 പേര്‍ മരിക്കുകയും 56,621 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.



Other News in this category



4malayalees Recommends