കാനഡയിലേക്കുള്ള കുടിയേറ്റം 2020ല്‍ നേരത്തെ ലക്ഷ്യമിട്ടതിനേക്കാള്‍ പകുതിയായി കുറയും; ഈ വര്‍ഷം 3,70,000 പെര്‍മനന്റ് റെസിഡന്റ്‌സിനെ അക്കൊമഡേറ്റ് ചെയ്ത് റെക്കോര്‍ഡിടാനുള്ള ലക്ഷ്യം 1,70,000ത്തിലും താഴെയാകും; ഫലം കടുത്ത സാമ്പത്തിക പ്രതിസന്ധി

കാനഡയിലേക്കുള്ള കുടിയേറ്റം 2020ല്‍ നേരത്തെ ലക്ഷ്യമിട്ടതിനേക്കാള്‍ പകുതിയായി കുറയും; ഈ വര്‍ഷം 3,70,000 പെര്‍മനന്റ് റെസിഡന്റ്‌സിനെ അക്കൊമഡേറ്റ് ചെയ്ത് റെക്കോര്‍ഡിടാനുള്ള ലക്ഷ്യം 1,70,000ത്തിലും താഴെയാകും; ഫലം കടുത്ത സാമ്പത്തിക പ്രതിസന്ധി
കാനഡയിലേക്ക് 2020ല്‍ റെക്കോര്‍ഡ് എണ്ണം കുടിയേറ്റക്കാരെത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അപ്രതീക്ഷിതമായെത്തിയ കോവിഡ്-19ഉം അതിനെ തുടര്‍ന്നുണ്ടായ യാത്രാ നിയന്ത്രണങ്ങളും ഇവിടേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിന്റെ ഫലമായി ഈ വര്‍ഷം രാജ്യത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുത്തനെ ഇടിയാന്‍ സാധ്യതയേറി.

ഇന്നലെ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയൊരു പഠനമാണീ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ വര്‍ഷം 3,70,000 പെര്‍മനന്റ് റെസിഡന്റ്‌സിനെ അക്കൊമഡേറ്റ് ചെയ്യുമെന്നായിരുന്നു മാര്‍ച്ചില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം 1,70,000ത്തില്‍ കുറവ് കുടിയേറ്റക്കാര്‍ മാത്രമേ രാജ്യത്തേക്ക് എത്തുകയുള്ളുവെന്നാണ് റോയല്‍ ബാങ്ക് ഓഫ് കാനഡ നടത്തിയ പുതിയ പഠനം പ്രവചിക്കുന്നത്. രാജ്യത്തേക്ക് റെക്കോര്‍ഡ് എണ്ണം കുടിയേറ്റക്കാരെ ഈ വര്‍ഷം എത്തിക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു രാജ്യം കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ഇതിനെ തുടര്‍ന്ന് രാജ്യത്തേക്കുള്ള കുടിയേറ്റം തത്ത്വത്തില്‍ നിലക്കുകയും ചെയ്തിരുന്നു. 2019ല്‍ കാനഡ റെക്കോര്‍ഡ് എണ്ണമായ 3,41,000 പുതിയ പെര്‍മനന്റ് റെസിഡന്റ്‌സുമാരെയായിരുന്നു സ്വീകരിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി കാരണം രാജ്യത്തേക്ക് ഈ വര്‍ഷമെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം നേരത്തെ ലക്ഷ്യമിട്ടതിനേക്കാള്‍ പകുതിയായി കുറയുമെന്നാണ് പുതിയ പഠനത്തിന്റെ ഓഥറായ ആന്‍ഡ്ര്യൂ അഗോപ്‌സോവിക്‌സ് പറയുന്നത്.

രാജ്യത്ത് കൊറോണ ഏത് വിധത്തിലായിരിക്കും ഇനി നിലനില്‍ക്കുകയെന്നതിനെ ആശ്രയിച്ചായിരിക്കും 2021ലെ വരെ കുടിയേറ്റം നിശ്ചയിക്കപ്പെടുകയെന്നും പുതിയ പഠനം മുന്നറിയിപ്പേകുന്നു.ഇത്തരത്തില്‍ കുടിയേറ്റം കുത്തനെ ഇടിഞ്ഞിരിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഒന്നാകെ ബാധിക്കുമെന്നും ആന്‍ഡ്ര്യൂ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends