ഓസ്‌ട്രേലിയയിലെ വിദൂരപ്രദേശങ്ങളിലുള്ളവര്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതിരിക്കുന്നത് മോര്‍ഗുകള്‍ക്ക് വന്‍ പ്രതിസന്ധി; കൊറോണ ലോക്ക്ഡൗണ്‍ മൂലം ശവസംസ്‌കാരങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണമുള്ളതിനാല്‍ ശവസംസ്‌കാരം മാറ്റുന്നവരേറെ

ഓസ്‌ട്രേലിയയിലെ വിദൂരപ്രദേശങ്ങളിലുള്ളവര്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതിരിക്കുന്നത് മോര്‍ഗുകള്‍ക്ക് വന്‍ പ്രതിസന്ധി; കൊറോണ ലോക്ക്ഡൗണ്‍ മൂലം ശവസംസ്‌കാരങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണമുള്ളതിനാല്‍ ശവസംസ്‌കാരം മാറ്റുന്നവരേറെ
കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം ചില കുടുംബങ്ങള്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മനപൂര്‍വം വൈകിപ്പിക്കുന്നതിനാല്‍ ഓസ്‌ട്രേിലയയുടെ ചില വിദൂരപ്രദേശങ്ങളിലെ മോര്‍ച്ചറികളില്‍ അഥവാ മോര്‍ഗുകളില്‍ മൃതദേഹങ്ങള്‍ കുന്ന് കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ റഫ്രിജറേറ്റഡ് സ്റ്റോറേജുകളില്‍ മൃതദേഹങ്ങള്‍ മൂന്ന് മാസം വരെ സൂക്ഷിക്കുന്ന പരിതാപകരമായ അവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെ തുടര്‍ന്ന് ഇതിന്റെ പ്രത്യാഘാതങ്ങള്‍ എടുത്ത് കാട്ടി മൃതദേഹങ്ങള്‍ എത്രയും വേഗം സംസ്‌കരിക്കാന്‍ കുടുംബക്കാരെ ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ നിര്‍ബന്ധിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ വരെ നിലവിലുണ്ട്. രാജ്യത്തെ വിവിധ സ്റ്റേറ്റുകളില്‍ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയിട്ടും ഇത്തരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാകുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നൂറ് പേരെ വരെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അടുത്ത വീക്കെന്‍ഡ് മുതല്‍ അനുവദിക്കാന്‍ ഒരുങ്ങുകയാണ്.

നിലവിലെ നിയന്ത്രണങ്ങള്‍ മൂലം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങില്‍ വേണ്ടപ്പെട്ടവര്‍ക്കൊന്നും പങ്കെടുക്കാനാവില്ലെന്ന ആശങ്കയാലാണ് മിക്കവരും ഇത്തരത്തില്‍ ശവങ്ങള്‍ സംസ്‌കാരിക്കാതെ അനന്തമായി റെഫ്രിജറേഷനില്‍ സൂക്ഷിച്ച് മോര്‍ഗുകള്‍ക്ക് അമിതഭാരവും പ്രതിസന്ധിയുമുണ്ടാക്കിത്തീര്‍ത്തിരിക്കുന്നത്. ഇത്തരം പരിതാപകരമായ അവസ്ഥ രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിലാണ് കൂടുതലും അനുഭവപ്പെടുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ ഫ്യൂണറല്‍ ഡയറക്ടേര്‍സ് അസോസിയേഷന്‍ പ്രസിഡന്റായ ആന്‍ഡ്ര്യൂ പിന്‍ഡര്‍ വെളിപ്പെടുത്തുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് മാറ്റിയാല്‍ പ്രിയപ്പെട്ടവരുടെ ശവസംസ്‌കാരം പൂര്‍ണമായ ചടങ്ങുകളോടെ ഏവരെയും പങ്കെടുപ്പിച്ച് നടത്താമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍ ഇത്തരത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നതെന്നും ആന്‍ഡ്ര്യൂ വിശദീകരിക്കുന്നു.

Other News in this category4malayalees Recommends