ഓസ്‌ട്രേലിയന്‍ സ്‌കൂളുകള്‍ കുട്ടികള്‍ക്കായി ലഞ്ച് നല്‍കണമെന്ന് ടാസ്മാനിയന്‍ കാന്റീന്‍സ് അസോസിയേഷന്‍; ഇതിലൂടെ കുട്ടികളുടെ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കാം; സാമൂഹിക-ഭക്ഷണശീലങ്ങളും മെച്ചപ്പെടുത്താം; രാജ്യത്തിന്റെ നല്ല ഭാവിക്കുള്ള നിക്ഷേപം

ഓസ്‌ട്രേലിയന്‍ സ്‌കൂളുകള്‍ കുട്ടികള്‍ക്കായി ലഞ്ച് നല്‍കണമെന്ന്  ടാസ്മാനിയന്‍ കാന്റീന്‍സ് അസോസിയേഷന്‍; ഇതിലൂടെ കുട്ടികളുടെ ഭക്ഷ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കാം; സാമൂഹിക-ഭക്ഷണശീലങ്ങളും മെച്ചപ്പെടുത്താം; രാജ്യത്തിന്റെ നല്ല ഭാവിക്കുള്ള നിക്ഷേപം
വിദ്യാര്‍ത്ഥികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ സ്‌കൂളുകള്‍ സ്‌കൂള്‍ ലഞ്ചുകള്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കണമെന്ന നിര്‍ണായക ആവശ്യവുമായി ടാസ്മാനിയന്‍ കാന്റീന്‍സ് അസോസിയേഷന്‍ രംഗത്തെത്തി. ഈ സമയത്ത് ഓസ്‌ട്രേലിയന്‍ സ്‌കൂളുകളിലെല്ലാം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ലഞ്ച് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നാണ് അസോസിയേഷന്റെ ഹെഡായ ജൂലി ഡന്‍ബാബിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ലഞ്ച് ടൈം ശീലങ്ങളറിയുന്നതിനുള്ള ഫെല്ലോഷിപ്പ് കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ വെളിച്ചത്തിലാണ് ജൂലി ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി യൂറോപ്പ്, യുഎസ്, ഏഷ്യ തുടങ്ങിയ എല്ലായിടങ്ങളിലെയും സ്‌കൂളുകള്‍ ജൂലി സന്ദര്‍ശിക്ക് കാര്യങ്ങള്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി ലഞ്ച് ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ ലഞ്ച് നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് ഭക്ഷണമുറപ്പിക്കുക മാത്രമല്ല അവര്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാവുമെന്നും അത് രാജ്യത്തിന്റെ മികച്ച ഭാവിക്കുള്ള മാതൃകാപരമായ നിക്ഷേപമാണെന്നും ജൂലി ഓര്‍മിപ്പിക്കുന്നു. ഇത്തരത്തില്‍ സ്‌കൂള്‍ ലഞ്ച് നല്‍കുന്നതും പ്രാദേശിക കൃഷിക്കാരുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും ഇതിനായി അവരില്‍ നിന്നും ശുദ്ധമായ പച്ചക്കറികളും പഴങ്ങളും സ്വീകരിക്കാമെന്നും ലോകം ചുറ്റിയ അനുഭവത്തില്‍ ജൂലി നിര്‍ദേശിക്കുന്നു.

ഇത്തരത്തില്‍ കൂട്ടുകാരോടൊപ്പം സ്‌കൂളുകളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികളില്‍ നല്ല സാമൂഹിക ശീലങ്ങളും ഭക്ഷണ ശീലങ്ങളും വികസിക്കുമെന്നും അവര്‍ നിര്‍ദേശിക്കുന്നു.ഇത്തരത്തില്‍ കുട്ടികള്‍ ലഞ്ച് ബോക്‌സുകള്‍ സ്‌കൂളിലേക്ക് കൊണ്ട് വരുന്നത് ഒഴിവാക്കാനാവുന്നതിലൂടെ ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാനുമാവുമെന്നും ജൂലി ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends