ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,048,384 ആയി; അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുന്നു; ഇതുവരെ മരിച്ചത് 103,685 പേര്‍; ബ്രസീലില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6,048,384 ആയി. അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തന്നെ തുടരുകയാണ്.അമേരിക്കയില്‍ 1,769,776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 103,685 പേരാണ് ഇതുവരെ മരിച്ചത്.ബ്രസീലില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.ശനിയാഴ്ച മാത്രം 33,274 പുതിയ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 498,440 കേസുകളാണ് നിലവില്‍ ബ്രസീലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ 956 പേരാണ് കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചത്.ഇതോടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,834 ആയി ഉയര്‍ന്നു.ബ്രിട്ടനില്‍ 38,376 പേരും ഇറ്റലിയില്‍ 33,340 പേരും ഫ്രാന്‍സില്‍ 28843 പേരുമാണ് ഇതുവരെ മരിച്ചത്.

Other News in this category4malayalees Recommends