കാത്തിരിപ്പികള്‍ ഫലം കണ്ടോ? കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിച്ചുവെന്ന പ്രഖ്യാപനവുമായി ചൈന; രണ്ടായിരത്തിലധികം ആളുകളില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍; ഡിസംബറോടെ വാക്‌സില്‍ ലഭ്യമാക്കിയേക്കും

കാത്തിരിപ്പികള്‍ ഫലം കണ്ടോ? കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിച്ചുവെന്ന പ്രഖ്യാപനവുമായി ചൈന;  രണ്ടായിരത്തിലധികം ആളുകളില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍; ഡിസംബറോടെ വാക്‌സില്‍ ലഭ്യമാക്കിയേക്കും

കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിച്ചുവെന്ന പ്രഖ്യാപനവുമായി ചൈന. സര്‍ക്കാര്‍ ഗവേഷക സ്ഥാപനമായ അസറ്റ് സൂപ്പര്‍ വിഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷനാണ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.


വാക്‌സിന്‍ ഇതുവരെ രണ്ടായിരത്തിലധികം ആളുകളില്‍ പരീക്ഷിച്ചതായി ചൈനീസ് സോഷ്യല്‍മീഡിയയായ വീചാറ്റില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. വാക്‌സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. 10 മുതല്‍ 12 കോടി വരെ വാര്‍ഷിക ഉല്‍പാദനശേഷിയുള്ള തരത്തിലായിരിക്കും വാക്‌സിന്‍ നിര്‍മാണമെന്നും സൂചനയുണ്ട്.

അതേസമയം ഡിസംബറില്‍ പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തെ സംശയത്തോടെയാണ് അമേരിക്ക കാണുന്നത്. ചൈനയുടെ പ്രസ്താവനയില്‍ സംശയമുണ്ടെന്ന് അവിടുത്തെ ഗവേഷകര്‍ പറയുന്നു. കൊറോണ വൈറസ് സൃഷ്ടിച്ചത് ചൈനയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. വാക്‌സിന്‍ നിര്‍മ്മിച്ച് ആഗോളതലത്തില്‍ വിറ്റഴിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Other News in this category4malayalees Recommends