കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണം; അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു; കറുത്ത വര്‍ഗക്കാരുടെ രോക്ഷ രാജ്യം മുഴുവന്‍ വ്യാപിച്ച് വൈറ്റ് ഹൗസ് വരെയെത്തി; നിരവധി നഗരങ്ങളില്‍ കര്‍ഫ്യൂ

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണം; അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു; കറുത്ത വര്‍ഗക്കാരുടെ രോക്ഷ രാജ്യം മുഴുവന്‍ വ്യാപിച്ച് വൈറ്റ് ഹൗസ് വരെയെത്തി; നിരവധി നഗരങ്ങളില്‍ കര്‍ഫ്യൂ

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കത്തുന്നു. മിനിയാപൊളിസില്‍ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പോലീസുകാരനെതിരെ കേസെടുത്തെങ്കിലും അമേരിക്കയിലെങ്ങും പ്രതിഷേധം തുടരുകയാണ്. മിനിയാപൊളിസില്‍ തുടങ്ങിയ കറുത്തവരുടെ രോഷം രാജ്യം മുഴുവന്‍ വ്യാപിച്ച് വൈറ്റ് ഹൗസ് വരെയെത്തി. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ മിക്ക നഗരങ്ങളിലും ദേശീയ സേനയിറങ്ങി. കറുത്തവരുടെ ജീവനും നീതിക്കും വേണ്ടി വര്‍ണ, വര്‍ഗ വിവേചനമില്ലാതെയാണ് അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധവുമായി ജനക്കൂട്ടം രാപകല്‍ നിലകൊള്ളുന്നത്.


ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് ചുറ്റും പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധക്കാരെ കൊള്ളക്കാര്‍ എന്ന് വിളിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പടിവാതില്‍ വരെയാണ് കറുത്തവര്‍ഗക്കാരുടെ രോഷം എത്തിയിരിക്കുന്നത്. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ വൈറ്റ് ഹൗസിന് സമീപം സംഘര്‍ഷം ഉടലെടുത്തു. പോലീസ് കുരുമുളക് സ്‌പ്രേയും കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കുപ്പികളും ഇഷ്ടിക കഷണങ്ങളും എറിഞ്ഞു. നിരവധി വാഹനങ്ങള്‍ കത്തിച്ചു.

Other News in this category4malayalees Recommends