കോവിഡ് വെറും സൂചന മാത്രം; ഇനി വരാനിരിക്കുന്നത് കോവിഡിനേക്കാളും വലിയ മഹാമാരി; ലോകത്തെ വിഴുങ്ങുക ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരി; മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍

കോവിഡിനേക്കാളും വലിയ മഹാമാരി വരുമെന്ന മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞന്‍. കോവിഡ് ഇതിനു മുന്നോടിയാണെന്നും ലോകജനസംഖ്യയുടെ പകുതിയോളം പേരെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ് വരാനിരിക്കുന്നതെന്നും യുഎസ് ശാസ്ത്രജ്ഞനായ മൈക്കിള്‍ ഗ്രെഗര്‍ ആണ് വ്യക്തമാക്കിയത്. 'ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്' എന്ന പുസ്തകത്തില്‍ മൈക്കിള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലാണ് രോഗങ്ങള്‍ക്ക് കാരണം. ക്ഷയരോഗത്തിനു കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍നിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തില്‍നിന്നും കുഷ്ഠരോഗം പോത്തില്‍നിന്നും വില്ലന്‍ചുമ പന്നികളില്‍നിന്നുമാണ് എത്തിയത്. കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളില്‍ നിന്നാണ് ഇന്‍ഫ്‌ലുവെന്‍സ വൈറസ് പടര്‍ന്നത്. കോഴികളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ വൃത്തിയും ശുദ്ധിയും വരുത്തിയാല്‍ മഹാമാരിക്കുള്ള സാധ്യത കുറയ്ക്കാമെന്നും മൈക്കിള്‍ ചൂണ്ടിക്കാട്ടുന്നു.

Other News in this category4malayalees Recommends