ചരിത്ര നിമിഷം; നാസയുടെ രണ്ട് ബഹിരാകാശ യാത്രികരേയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയര്‍ന്നു

ചരിത്ര നിമിഷം; നാസയുടെ രണ്ട് ബഹിരാകാശ യാത്രികരേയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയര്‍ന്നു

ബഹിരാകാശ യാത്രയില്‍ സ്വകാര്യ പങ്കാളിത്തം എന്നതിന്റെ പുതുയുഗം ആരംഭിച്ചിരിക്കുകയാണ്.നാസയുടെ രണ്ട് ബഹിരാകാശ യാത്രികരേയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയര്‍ന്നു.സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യദൗത്യമാണിത്.റോബര്‍ട്ട് ബെന്‍കന്‍,ഡഗ്ലസ് ഹാര്‍ലി എന്നിവരാണ് ചരിത്ര നിമിഷത്തിന്റെ ഭാഗമായ ബഹിരാകാശ യാത്രികര്‍.


ഇന്ത്യന്‍ സമയം 12.53 ന് (അമേരിക്കന്‍ സമയം 3.22ന്)ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്റെറിലെ 39 ലോഞ്ച് പാഡില്‍ നിന്നായിരുന്നു

വിക്ഷേപണം ഇവര്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററില്‍ എത്തുന്നതിന് 19 മണിക്കൂറുകള്‍ എടുക്കും.ബുധനാഴ്ച്ചയായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

ഇത് മോശം കാലാവസ്ഥയെ തുടര്‍ന്ന് ശനിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.ബഹിരാകശത്തേക്ക് സഞ്ചാരികളെ അയച്ച ആദ്യത്തെ വാണിജ്യ സ്ഥാപനമാണ് എലോണ്‍ മസ്‌ക് സ്ഥാപിച്ച സ്‌പേസ് എക്‌സ്.വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ലോറിഡയിലെ വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയിരുന്നു.സ്‌പേസ് എക്‌സ് സ്ഥാപകന്‍ മസ്‌ക്കിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തു.അതേസമയം തനിക്കും സ്‌പേസ് എക്‌സിലെ എല്ലാവര്‍ക്കും ഇതൊരു സ്വപന സാക്ഷാത്കാരം

ആണെന്നും മസ്‌ക് അഭിപ്രായപെട്ടു ഈ ദൗത്യത്തിന്റെ വലിയ നേട്ടം വിക്ഷേപണ റോക്കറ്റും മനുഷ്യ പേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാം എന്നതാണ്.ക്രൂ ഡ്രാഗണ്‍ പേടകം 19 മണിക്കൂര്‍ പ്രയാണത്തിന് ശേഷം ഞായറാഴ്ച രാത്രി എഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ എത്തും.

തുടര്‍ന്ന് രണ്ട് ബഹിരാകാശ സഞ്ചാരികളും നിലയത്തില്‍ പ്രവേശിക്കും.നിലയത്തിലുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. പിന്നീട് സഞ്ചരികളുമായി പേടകം മടങ്ങുകയും ചെയ്യും.2011ല്‍ ബഹിരാകാശ യാത്രാ പരിപാടി അവസാനിപ്പിച്ച ശേഷം അമേരിക്കന്‍ മണ്ണില്‍ നിന്നുള്ള അമേരിക്കന്‍ ബഹിരാകാശ യാത്രികരുടെ ആദ്യ യാത്രയാണ് ഈ വിക്ഷേപണം.

Other News in this category4malayalees Recommends