ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; ആദ്യഘട്ടത്തില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തുക യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികള്‍ക്ക്

ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോങ്കോങ്ങിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യുഎസ് ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

ഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ദേശീയ സുരക്ഷാ നിയമം ചൈന പാസാക്കിയതിനെ തുടര്‍ന്നാണ് യുഎസ് ശക്തമായ നപടികളുമായി രംഗത്തെത്തിയത്. സുരക്ഷാ നിയമം ചൈനീസ് പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഹോങ്കോങിന് നല്‍കിയിരുന്ന പ്രത്യേക വ്യാപാര പരിഗണനകള്‍ ഇല്ലാതാക്കാന്‍ യുഎസ് തീരുമാനിച്ചത്.

ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യവും പദവിയും ഇല്ലാതാക്കുന്നതാണ് ചൈനയുടെ പുതിയ നിയമമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇത് ഹോങ്കോങ്ങിലെ ജനങ്ങളെ മാത്രമല്ല, ചൈനയിലുള്ളവരെയും ലോകത്തെയാകെയും ദുരിതത്തിലാക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തുക.

Other News in this category4malayalees Recommends