നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ഗ്രീന്‍ പ്ലം ആരോഗ്യത്തിന് വളരെ നല്ലതെന്ന് കണ്ടെത്തി; ഇവിടുത്തെ ആദിമനിവാസികളുടെ ആരോഗ്യത്തിന്റെ രഹസ്യം ഈ കക്കാഡു പ്ലം; നിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്തി യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിലെ ഗവേഷകര്‍

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ഗ്രീന്‍ പ്ലം ആരോഗ്യത്തിന് വളരെ നല്ലതെന്ന് കണ്ടെത്തി; ഇവിടുത്തെ ആദിമനിവാസികളുടെ ആരോഗ്യത്തിന്റെ രഹസ്യം ഈ കക്കാഡു പ്ലം; നിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്തി യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിലെ ഗവേഷകര്‍

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചെറിയ മരങ്ങളില്‍ കാണപ്പെടുന്ന ഗ്രീന്‍ പ്ലം ആയ ബുചാനിയ ഒബോവാട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് സയന്റിസ്റ്റുകള്‍ കണ്ടെത്തി. ഇവിടുത്തെ മിക്ക ആദിമനിവാസികളും കഴിഞ്ഞ 53,000 വര്‍ഷങ്ങളായി ഈ പഴം കഴിച്ച് വരുന്നുണ്ടെന്നും അവരുടെ നല്ല ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്നുമാണ് പുതിയ കണ്ടെത്തല്‍. ഇത് വളരെ പോഷക സമ്പുഷ്ടമാണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.


ഡാര്‍വിന് 1000 കിലോമീറ്റര്‍ കിഴക്കുള്ള പ്രദേശത്ത് വസിക്കുന്ന ചെറിയ സമൂഹമായ യിര്‍കാല വര്‍ഗക്കാരില്‍ നിന്നായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിലെ ഗവേഷകര്‍ ഈ പഴത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയിരുന്നത്. കക്കാഡു പ്ലം എന്നറിയപ്പെടുന്ന ഈ പഴത്തെക്കുറിച്ച് ഈ ഗവേഷകര്‍ വിശദമായ പഠനം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രാദേശികമായി ഈ പഴത്തെക്കുറിച്ചുള്ള അറിവുകള്‍ ശേഖരിച്ചിരുന്നത്.

ഈ പഴത്തിന് വളരെ പോഷക ഗുണങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ യുണിക്യുലി ഓസ്‌ട്രേലിയന്‍ ഫുഡ്‌സ് ഡയറക്ടറായ യാസ്മിന സുല്‍ത്താന്‍ബാവ വെളിപ്പെടുത്തുന്നത്. ഇത് വളരെ സ്വാദിഷ്ടമായ പഴമാണെന്നും വളരെ പണ്ട് കാലം മുതലേ കഴിച്ച് വരുന്നതാണെന്നും നല്ല ആരോഗ്യമേകുന്നതെന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തിയെന്നാണ് യാസ്മിന വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് ഈ പഴങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് തങ്ങള്‍ നടത്തിയ വിശദമായ ഗവേഷണത്തിലൂടെ ഇതിന്റെ അതുല്യമായ ഗുണങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends