ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി സ്‌പെഷ്യല്‍ സമൂസയും മാങ്ങ ചമ്മന്തിയും പാകം ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; കൊറോണയെ അതിജീവിക്കുന്ന വേളയില്‍ മോറിസ്സനും താനും ഒരുമിച്ചിരുന്നു സമൂസ കഴിക്കുമെന്ന് മറുപടി നല്‍കി മോദിയും

ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി സ്‌പെഷ്യല്‍ സമൂസയും മാങ്ങ ചമ്മന്തിയും പാകം ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; കൊറോണയെ അതിജീവിക്കുന്ന വേളയില്‍ മോറിസ്സനും താനും ഒരുമിച്ചിരുന്നു സമൂസ കഴിക്കുമെന്ന് മറുപടി നല്‍കി മോദിയും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി സ്‌പെഷ്യല്‍ സമൂസയും മാങ്ങ ചമ്മന്തിയും പാകം ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ജൂണ്‍ നാലാം തീയതി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനു മുന്നോടിയായാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പലഹാരമായ സമൂസയും മാങ്ങാ ചമ്മന്തിയും അദ്ദേഹം ഉണ്ടാക്കിയത്.


തന്റെ ട്വിറ്ററിലൂടെയാണ് സമൂസയുടെ ചിത്രങ്ങള്‍ മോറിസണ്‍ പങ്കുവെച്ചത്. വെജിറ്റേറിയന്‍ ആയതു കൊണ്ടാണ് മോദിക്കായി സമൂസ ഉണ്ടാക്കിയത്. എന്നാല്‍ സമൂസയും ചമ്മന്തിയും നേരിട്ട് നല്‍കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. കൊറോണയെ തുടര്‍ന്ന് ഇപ്പോള്‍ കൂടികാഴ്ചകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണല്ലോ. ഇത്തരത്തില്‍ നരേന്ദ്രമോദിയോടുള്ള ഊഷ്മളമായ സൗഹൃദം പ്രകടിപ്പിക്കുന്ന വാക്കുകളാണ് മോറിസണ്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഇന്ത്യന്‍ സമുദ്രമാണെങ്കില്‍ സമൂസയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമായതായി നരേന്ദ്രമോദി പ്രതികരിച്ചു. കൊറോണയെ അതിജീവിക്കുന്ന വേളയില്‍ മോറിസ്സനും താനും ഒരുമിച്ചിരുന്നു സമൂസ കഴിക്കുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി.

Other News in this category



4malayalees Recommends